ഇപ്പോഴും മലയാള സിനിമയിൽ കെട്ടടങ്ങാത്ത വിവാദങ്ങളിൽ ഒന്നാണ് മമ്മൂട്ടി കസബ എന്ന ചിത്രത്തിൽ സ്ത്രീ വിരുദ്ധ കഥാപാത്രം അവതരിപ്പിച്ചു എന്ന നടി പാർവതിയുടെ ആരോപണവും തുടർന്നുള്ള ചർച്ചകളും ആരാധകരുടെയും സിനിമ പ്രവർത്തകരുടെയും വാദ പ്രതിവാദങ്ങളും.
ടോവിനോ തോമസ് പാർവതി മമ്മൂട്ടിക്ക് എതിരെ നൽകിയ പരാമർശത്തിന് എതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ മനോരമ ന്യൂസ് ചാനൽ നടത്തിയ നേരെ ചൊവ്വേ എന്ന പരിപാടിയിൽ അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടോവിനോ തോമസ്.
“അത്തരമൊരു ഡയലോഗ് പറഞ്ഞില്ലെങ്കിൽ അത് മമ്മൂക്ക എന്ന നടൻ ആ കഥാപാത്രത്തോട് ചെയുന്ന നീതികേടാണ്. അദ്ദേഹത്തെ വെറുതെ പഴിച്ചിട്ട് കാര്യമില്ല. ഏല്പിച്ച ജോലി ചെയുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ജീവിതത്തിൽ ഒരു സ്ത്രീയോടെങ്കിലും മമ്മൂക്ക മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ. സിനിമയുടെ ഒരു സീനിന്റെ പേരിൽ ആക്രമിക്കുന്നത് തെറ്റാണു” ടോവിനോ തോമസ് പറയുന്നു.
താൻ സിനിമയിൽ നിന്നും ആദ്യകാലങ്ങളിൽ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും സ്ത്രീ വിരുദ്ധ ചിത്രങ്ങളിൽ നിന്നും അത്തരം ഡയലോഗുകൾ ഉപയോഗിക്കില്ല എന്ന പൃഥ്വിരാജ് എടുത്ത് നിലപാടിനോട് തനിക്ക് യോജിക്കാൻ കഴിയില്ല എന്നും ടോവിനോ പറയുന്നു. പാർവതി ഏറെ കാലത്തിന് ശേഷം നായികയായി എത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…