സിനിമയുടെ ലൈം ലൈറ്റിൽ എത്തിയാൽ ആ താരപ്രഭയിൽ ജീവിക്കുന്നവർ ആണ് അഭിനേതക്കളിൽ മിക്കവാറും. അങ്ങനെ ഇല്ലാത്ത ആളുകൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്.
എന്നാൽ സിനിമകൾ ചെയ്യുന്നത് തന്റെ ജീവിതത്തിലെ ഇഷ്ടങ്ങൾ മാറ്റിവെക്കാതെ ആയിരിക്കും എന്ന് താരം ആണ് പ്രണവ് മോഹൻലാൽ. യാത്രകൾ ഇഷ്ടപ്പെടുന്ന ചെലവ് കുറഞ്ഞ യാത്രകൾ , മുറികൾ , തട്ടുകടയിൽ നിന്നും ഭക്ഷണം എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന ആൾ കൂടി ആണ് പ്രണവ് മോഹൻലാൽ.
പണം ഏറെ ഉണ്ടായിട്ടും അതിനു പിന്നാലെ പോകാത്ത ആൾ കൂടി ആണ് പ്രണവ് മോഹൻലാൽ എന്ന അപ്പു. മോഹൻലാൽ എന്ന താര സിംഹാസനവും പണവും പ്രതാപവും ഒന്നും ഒരിക്കൽ പോലും മോഹിക്കാത്ത ഒരു മകൻ.
അച്ഛന്റെ പണത്തിനും പദവികളിലും മോഹം തോന്നാത്ത മകൻ. വലിയ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആൾ ആണ് പ്രണവ്. എന്നാൽ മറ്റുള്ളവരെ പോലെ ചാർട്ട് ചെയ്ത ഫ്ലയിറ്റിൽ യാത്ര ചെയ്യാൻ ഉള്ള ആസ്തി ഉണ്ടായിട്ടും യാത്രകളിലും ജീവിതത്തിലും വ്യത്യസ്ത വഴികൾ കൂടി ആണ് പ്രണവ് ജീവിക്കുന്നത്.
ഇപ്പോൾ മകൻ പ്രണവ് മോഹൻലാലിൻറെ ജീവിതത്തെ കുറിച്ചും യാത്രകളെ കുറിച്ചും എല്ലാം മനസ് തുറക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ.
ചെറുപ്പം മുതൽ തന്നെ യാത്രകളെ ഇഷ്ടപ്പെടുന്ന ആൾ ആണ് മകൻ പ്രണവ് എന്ന് സുചിത്ര പറയുന്നു. വളർന്നു കഴിഞ്ഞപ്പോൾ യാത്രകൾ അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇടക്ക് പഠനം നിർത്തി യാത്രകൾ ചെയ്യാൻ തുടങ്ങി.
അത് അവന്റെ ഇഷ്ട വിനോദ സഥലങ്ങളായ ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുത്തത് ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു.
തട്ടു കടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ താമസവും. അവൻ എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരു അമ്മ എന്ന നിലയിൽ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ട്.
പക്ഷെ അതാണ് അവന്റെ രീതി, അവൻ അതാണ് ഇഷ്ട പെടുന്നത് എന്ന് പതിയെ ഞാൻ മനസിലാക്കുകയായിരുന്നു. ഇപ്പോൾ അവൻ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു.
ഒരു താരമായി മാറുന്നതൊന്നും അവൻ ഇഷ്ടപ്പെടുന്നില്ല എന്നും അമ്മ സുചിത്ര പറയുന്നു. കൂടാതെ മുഴുവൻ സമയവും സിനിമയിൽ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിർത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…