മലയാള സിനിമയിൽ ബാലതാരമായി എത്തി ഇപ്പോൾ നായകനായി തിളങ്ങി നിൽക്കുന്ന താരം ആണ് പ്രണവ് മോഹൻലാൽ. എന്നാൽ അഭിനയ വിസ്മയം മോഹൻലാലിൻറെ മകൻ കൂടി ആണ് പ്രണവ് മോഹൻലാൽ. ആദി എന്ന ചിത്രത്തിൽ കൂടി ആണ് പ്രണവ് ആദ്യമായി നായകനായി എത്തുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആയിരുന്നു. മലയാളത്തിൽ ഒരു താരവുമായി മാറാൻ മോഹം ഉള്ള താരം ഒന്നുമല്ല പ്രണവ് മോഹൻലാൽ. എന്നും യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവ് ഹിമാലയത്തിലും അതുപോലെ മലകളും കുന്നുകളും കയറി നടക്കുന്നതാണ് ഇഷ്ട വിനോദങ്ങൾ.
ലോകം മുഴുവൻ ചുറ്റാൻ ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങാൻ വരെ കെൽപ്പുള്ള താരമാണ് പ്രണവ് എങ്കിൽ കൂടിയും ബസിലും ട്രെയിനിലും എല്ലാം രാജ്യം ചുറ്റിക്കാണുന്ന ഒരിക്കൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ യഥാർത്ഥ ജീവിതത്തിൽ ചാർളി ആയി ജീവിക്കുന്ന ആൾ കൂടി ആണ് പ്രണവ് മോഹൻലാൽ.
ആർഭാടങ്ങൾ ഒട്ടുമില്ലാത്ത സിമ്പിൾ ജീവിതം നയിക്കുന്ന ആൾ ആണ് പ്രണവ് എന്ന് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ് , എന്നും സാധാരണ ജീവിതം മോഹിക്കുന്ന ആൾ കൂടി ആയിരുന്നു. അദ്ദേഹത്തിന് ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും പ്രണവ് ശ്രദ്ധിക്കാറില്ല.
സമൂഹ മാധ്യങ്ങളിൽ ഒന്നും താരം ആക്റ്റീവ് അല്ല. അപ്പുവിന് ഹിമാലയം പോലെ ഒരുപാട് മലകളും കുന്നുകളും കയറി ഇറങ്ങി നടക്കുക. സ്വന്തമായി ചില ജോലികൾ ചെയ്ത് അതിനുള്ള വരുമാനം കണ്ടെത്തുക. അതും സാധാരണ താരങ്ങൾ പോകുന്നപോലെ ഫ്‌ളൈറ്റ് ചാർട്ട് ചെയ്‌തൊന്നുമല്ല പ്രണവിന്റെ യാത്രകൾ ബസ് മുതൽ കാളവണ്ടിയിലുമൊക്കെയാണ് യാത്രകൾ. പല സിനിമകളിലും അസ്സിസ്റ്ററ് ആയി ജോലി നോക്കിയിരുന്നു വരുമാനത്തിനായി.
ഒരിക്കൽ വിനീത് ശ്രീനിവാസൻ ഏറെ രസകരമായി പറഞ്ഞിരുന്നു ചാർളി എന്ന സിനിമയിൽ ദുൽഖർ ചെയ്ത കഥാപാത്രമാണ് ശെരിക്കും പ്രണവിന്റെ ജീവിതം എന്ന്. ഇപ്പോൾ നടൻ സിദ്ധിഖ് പ്രണവിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്. ആദി എന്ന സിനിയിൽ അപ്പുവിന്റെ അച്ഛനായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. സിദ്ധിഖിന്റെ വാക്കുകളിലേക്ക്…
ആദി എന്ന ചിത്രത്തിൽ വളരെ ഇമോഷണലായ ഒരു സീനുണ്ട്. ആ രംഗത്തിൽ ഞാനാണ് സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു എങ്ങനെയാണ് സാറിന്റെ ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന് എന്ന്. പിന്നീട് അതിലെ ഒരു രംഗം ഞാൻ അപ്പുവിനെ കെട്ടിപ്പിടിച്ചിട്ടൊക്കെ നിൽക്കുന്ന സീൻ മറ്റൊരു രീതിയിലൊക്കെ അവർ എടുത്തിരുന്നു.
അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി എന്താ മോനെ നീ അങ്ങനെ നോക്കി നിൽക്കുന്നത് എന്ന്. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി ആ പ്രണവ് പറഞ്ഞു. കുറച്ചുനേരം ഞാൻ എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ അങ്ങനെ തന്നെ നിന്നും പോയി… എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ്. ഈ തലമുറയിൽ അങ്ങനെയൊരാളെ കാണാൻ പ്രയാസമാന്നെനും സിദ്ധിഖ് പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…