പ്രസന്ന സുജിത് എന്ന പേര് കേൾക്കുമ്പോൾ ആരും ഒന്നാലോചിക്കും, ആരാണത്. എന്നാൽ പ്രസന്ന മാസ്റ്റർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പെട്ടന്ന് മനസിലാവും ആരാണെന്നുള്ളത്, ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖ ഭാഷയിൽ എല്ലാം തന്നെ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ആൾ ആണ് പ്രസന്ന, ഷാരുഖ് ഖാനും അക്ഷയ് കുമാറിനും അടക്കുള്ള ബോളിവുഡ് നടന്മാർക്ക് അടക്കമുള്ള സിനിമകൾക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുള്ള ഇദ്ദേഹം, മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, ദിലീപ്, നിവിൻ പോളി എന്നിവർക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.
ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ സിഐഡി മൂസയിലും മീശ മാധവനും തിളക്കത്തിനും മായമോഹിനിയിലും എല്ലാം ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടില്ല ആൾ ആണ് പ്രസന്ന മാസ്റ്റർ.
ഡാൻസ് ചെയ്യാൻ വലിയ താൽപ്പര്യം ഇല്ലെങ്കിലും ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന യുവ താരങ്ങളിൽ ഒരാൾ ആണ് ഇന്ദ്രജിത് എന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. എന്നാൽ മോഹൻലാലിന് ഒപ്പം ഒരു ചിത്രത്തിൽ ഡാൻസ് കൊറിയോഗ്രാഫി ചെയ്താൽ ജീവിതത്തിൽ ഒരിക്കലും ആ നിമിഷം മറക്കാൻ കഴിയില്ല എന്ന് പ്രസന്ന മാസ്റ്റർ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ കാക്കക്കുയിൽ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തത് പ്രസന്ന ആയിരുന്നു. ‘ ആലാരെ ഗോവിന്ദ’ എന്ന ഗാന ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു പ്രസന്ന മാസ്റ്റർ പറയുന്നത് ഇങ്ങനെ;
“എല്ലാ കൊറിയോഗ്രാഫേഴ്സിന്റെയും ഓൾ ടൈം ഫേവറിറ്റ് ലിസ്റ്റിൽ മോഹൻലാലുണ്ടാവും. കാക്കക്കുയിൽ എന്ന സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന ഗാനരംഗത്ത് അഭിനയിക്കുമ്പോൾ 104 ഡിഗ്രി പനിയാണ് ലാലേട്ടന്. നിവർന്നു നിൽക്കാൻ പോലും വയ്യ. പക്ഷേ, ആ ഗാനരംഗത്ത് അദ്ധേഹത്തിന്റെ എനർജി നോക്കൂ. ക്യാമറ ഓണാവുമ്പോൾ ലാലേട്ടനിൽ അത്ഭുതകരമായതെന്തോ സംഭവിക്കുന്നു. എന്റെ കൈ ഒടിഞ്ഞിരിക്കുന്നതിനാൽ അദ്ദേഹം എന്നെ ഡാൻസ് ചെയ്യാൻ അനുവദിച്ചില്ല. പറഞ്ഞുതന്നാൽ മതി, ഞാൻ ചെയ്യാം എന്നദ്ദേഹം പറഞ്ഞു. എനിക്ക് ഉള്ളിൽ ശരിയാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ, ഷോട്ട് എടുത്തപ്പോൾ അത്ഭുതപ്പെട്ടുപോയി. പാട്ടിന്റെ ക്ലൈമാക്സിൽ ലാലേട്ടൻ ഉറിയടിക്കുന്ന രംഗമുണ്ട്. 10-12 അടി ഉയരത്തിൽ നിന്ന് ലാൽ താഴെ വീണു. പ്രിയദർശനും എല്ലാവരും പേടിച്ചുപോയി. ലാലേട്ടന് ഇത്തരം വീഴ്ചകളൊന്നും വിഷയമേയല്ല. അഭിനയത്തിലെ ഫ്ലക്സിബിലിറ്റി അദ്ദേഹത്തിന് നൃത്തത്തിലുമുണ്ട്.”
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…