മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും തിളങ്ങി നിന്ന നായികയായിരുന്നു കാവ്യ മാധവൻ. ദിലീപ് കാവ്യ ചിത്രങ്ങൾ എന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അങ്ങനെ കാവ്യ പ്രതാപകാലത്തിൽ നിൽക്കുമ്പോൾ ആണ് പൃഥ്വിരാജ് നരേൻ ഇന്ദ്രജിത് ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ലാൽ ജോസ് ക്ലാസ്മേറ്റ്‌സ് എന്ന ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായ താര എന്ന കഥാപാത്രം ചെയ്യാൻ ആയിരുന്നു കാവ്യ മാധവനെ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ചിത്രത്തിന്റെ കഥ പറയുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടി ആകുന്നത് കൊണ്ട് ആ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യ ശാട്യം പിടിച്ചു. എന്നാൽ തുടർന്ന് സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.
സംവിധായകൻ ലാൽ ജോസ് പറയുന്നത് ഇങ്ങനെ…
ഷൂട്ടിങ് തുടങ്ങുന്നതിന് കാവ്യ എന്നോട് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് പറഞ്ഞു. കഥ പറയാൻ ഞാൻ ജയിംസ് ആൽബർട്ടിനെ ഏൽപ്പിച്ചു. കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൽ കാവ്യയെ കാണാനില്ല. അതിനിടെ ജയിംസ് ഓടിയെത്തി.
കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയുടെ അടുത്ത് ചെന്ന് ഞാൻ കാര്യമെന്താണെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’ കരച്ചിലടക്കാതെ കാവ്യ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു. നേരത്തേ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു.
അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു ‘റസിയയെ മാറ്റാൻ പറ്റില്ല നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടപ്പോൾ അവളുടെ കരച്ചിൽ കൂടി. ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോൾ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു – ലാൽ ജോസ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…