പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പഴുതുകൾ ഇല്ലാത്ത സംവിധായക മികവ് കാണിച്ച ചിത്രം ചിത്രം കൂടിയായി പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭം.
മോഹൻലാലിന് ഒപ്പം, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയി, ഇന്ദ്രജിത് എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം, 100 കോടിയും 150 കോടിയും കടന്ന് മുന്നേറുകയാണ്.
സ്റ്റീഫൻ നേടുമ്പള്ളി എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം, ചടുതലയാർന്ന ആക്ഷൻ രംഗങ്ങൾക്കും മാസ്സ് ഡയലോഗുകളും ചേർന്നത് ആയിരുന്നു. ചിത്രത്തിലെ ആരാധകർ ഏറ്റവും ആവേശം നൽകിയ ആ സീൻ ലൂസിഫർ റിലീസിന് മുന്നേ, അണിയറ പ്രവർത്തകർ അല്ലാതെ പുറത്ത് നിന്ന് ഒരാൾ മാത്രമാണ് കണ്ടത്, അത് സംവിധായകൻ ഭദ്രൻ ആണെന്ന് ആയിരുന്നു മഴവിൽ എന്റർടൈന്മെന്റ്‌സ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജ് വ്യക്തമാക്കിയത്.
ഭദ്രന് ഒപ്പം വേദിയിൽ നിന്ന് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ,
ലൂസിഫെറിൽ പോലീസുകാരന്റെ നെഞ്ചത്ത് ലാലേട്ടൻ ചവിട്ടി നിൽക്കുന്ന ഒരു രംഗമുണ്ട്. റീലിസിന് മുൻപ് സിനിമയുടെ അണിയറ പ്രവർത്തകർ അല്ലാതെ പുറത്തു നിന്നൊരാൾ ആ രംഗം കണ്ടത് ഭദ്രൻ സാറാണ്.
ഭദ്രൻ സാറിന്റെ ഒളിമ്പ്യൻ ആന്റണി ആദം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ആ രംഗം ചിത്രീകരിച്ചത്. ഷൂട്ടിന് മുൻപ് അദ്ദേഹത്തോട് സംസാരിച്ചു ഞാൻ അനുവാദം വാങ്ങിയിരുന്നു പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് ഭദ്രൻ ടീം നേരത്തെ വെള്ളിത്തിര എന്ന ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു .
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…