ലൂസിഫർ ചിത്രത്തിൽ നടനും സംവിധായകനുമായി തിളങ്ങിയ പൃഥ്വിരാജ് ഇപ്പോൾ ഭയങ്കര ആത്മവിശ്വാസത്തിൽ ആണെന്ന് തോന്നുന്നു. എന്തിനും നല്ല മറുപടികൾ നൽകുന്നു. ഒരു പക്ഷെ, മോഹൻലാലിനെ പോലെ.
ലൂസിഫർ റെക്കോർഡ് കളക്ഷനുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോർഡുകൾ എല്ലാം തന്നെ പഴങ്കഥകൾ ആയി കൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങിൽ അവതരകന് പൃഥ്വിരാജ് സുകുമാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,
ഏഷ്യാനെറ്റ് പുരസ്‌കാര വേദിയിൽ നടന്ന സംഭവം ഇങ്ങനെ,
ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയയ്ക്ക് വേണ്ടി സംവിധായകൻ സക്കറിയ ഏറ്റുവാങ്ങുന്നു, അവാർഡ് നൽകുന്നത് പൃഥ്വിരാജ്.
ശേഷം
അവതാരകൻ : രാജുവേട്ടാ ആരാധകർ ചോദിക്കാൻ ഏറ്റവുമധികം റിക്വസ്റ്റ് ചെയ്ത ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു.
ചോദ്യം – “പണ്ട് പച്ച മലയാളത്തിൽ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ലാലേട്ടൻ പത്മഭൂഷൺ അവാർഡിന് ശേഷം ‘കടിച്ചാൽ പൊട്ടാത്ത’ ഇംഗ്ലീഷിൽ ഒക്കെ നന്ദി അറിയിക്കുന്നു. ഈ രക്തത്തിൽ പൃഥ്വിരാജിന് എന്തെങ്കിലും പങ്കുണ്ടോ?”
പൃഥ്വിയുടെ ഉത്തരം – “see, അതിപ്പോ ഞാൻ നടക്കുന്നതിൽ ഒരു ചെരിവ് തോന്നുന്നില്ലേ”
ഈ മറുപടിയിൽ പുരസ്‌കാര സദസ്സ് മുഴുവൻ ആരവങ്ങൾ കൊണ്ട് നിറയുക ആയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് നിരവധി തവണ പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, കൂടാതെ, താൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുക ആണെങ്കിൽ അതിൽ നായിക മഞ്ജു വാര്യരും നായകൻ മോഹൻലാലും ആയിരിക്കും എന്നും വർഷങ്ങൾക്ക് മുന്നേ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…