Top Stories

പ്രിത്വിരാജിനൊപ്പം പ്രവർത്തിക്കാൻ മോഹം; അഭിനയത്തിൽ മോഹൻലാലിനെ പോലെയാണ് ഫഹദ്; പ്രിയദർശൻ..!!

മലയാളത്തിൽ മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് എന്ന് പറഞ്ഞാൽ തന്നെ ബോക്സ് ഓഫീസ് വിജയമന്ത്രം ആണ്. മോഹൻലാലിൽ നിന്നും ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സംവിധായാകൻ ആണ് പ്രിയദർശൻ. മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും മികച്ച നാച്ചുറൽ ആക്ടർ ഫഹദ് ഫാസിൽ ആണെന്ന് ആണ് പ്രിയൻ പറയുന്നത്.

ഫഹദിന്റെ അഭിനയം വളരെ സ്വാഭാവികം ആയി തോന്നും എന്ന് പ്രിയദർശൻ പറയുന്നു. എല്ലാ വിധ കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ഹാസ്യവും മികച്ച രീതിയിൽ ചെയ്യാൻ ഫഹദിന് കഴിയുന്നുണ്ട്. മലയാളത്തിൽ എല്ലാവിധ വേഷങ്ങൾ ചെയ്തു വിജയം നേടിയ നടൻ മോഹൻലാൽ എന്ന് വേണം പറയാൻ. കോമഡി ആയാലും ആക്ഷൻ ആയാലും ഇമോഷണൽ കഥാപാത്രങ്ങൾ ആയാലും മോഹൻലാലിന്റെ കയ്യിൽ ഭദ്രമാണ്. അതുപോലെ തന്നെയാണ് ഫഹദും.

ഞാൻ പ്രകാശനും ഇന്ത്യൻ പ്രണയ കഥയും അടക്കമുള്ള കോമഡി വേഷങ്ങൾ വളരെ നാച്ചുറൽ ആയി ആണ് ഫഹദ് അവതരിപ്പിച്ചത്. എന്നാൽ തനിക്ക് ഒപ്പം ഒരു ചിത്രം ചെയ്യണം എന്ന് ആഗ്രഹം ഉള്ള നടൻ പൃഥ്വിരാജ് ആണെന്ന് പ്രിയൻ പറയുന്നു. ദി ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.

പുതുതലമുറക്ക് ഒപ്പം പ്രവർത്തിക്കാത്തത് എന്താണ് എന്ന് ചോദിച്ചതിന് പ്രിയൻ പറഞ്ഞത്, പുതു തലമുറയുടെ അഭിനിവേശങ്ങൾ എന്താണ് എന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ല എന്നും വ്യക്തിപരമായി ബോധ്യപ്പെടുത്തതോ തൃപ്തികരമായി ചെയ്യാൻ കഴിയാത്തതോ ആയ കാര്യങ്ങൾ തനിക്ക് എഴുതാനോ സ്വീകരിക്കാനോ കഴിയില്ല എന്ന് പ്രിയദർശൻ പറയുമ്പോൾ മോഹൻലാലിനൊപ്പമോ അക്ഷയ് കുമാറിന് ഒപ്പമോ ഒക്കെ പ്രവർത്തിക്കുമ്പോൾ തനിക്ക് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഇല്ല എന്ന് പ്രിയദർശൻ പറയുന്നു.

David John

Share
Published by
David John

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago