മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് പ്രിയങ്ക. കോമഡി വേഷങ്ങളും അതോടൊപ്പം തന്നെ വില്ലൻ വേഷങ്ങളും ചെയ്തിട്ടില്ല താരം നിരവധി സ്കിറ്റുകളിലും അഭിനയിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായ അനൂപിനെ ആണ് പ്രിയങ്ക വിവാഹം കഴിച്ചത്. പരിഭവം പാർവതി എന്ന സീരിയൽ വഴി ആണ് പ്രിയങ്ക ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്.
ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു പ്രിയങ്കയും അനൂപും വിവാഹം കഴിക്കുന്നത്. കണ്ടപ്പോൾ തന്നെ ഒന്നും ഞങ്ങൾക്ക് പ്രണയം ഒന്നും തോന്നിയില്ല. ആദ്യം നല്ല സുഹൃത്തുക്കളായി. പരസ്പരം മനസിലാക്കി അതിനൊക്കെ ശേഷം രണ്ടു വര്ഷം കഴിഞ്ഞാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. ആദ്യം തന്നെ വീട്ടുകാർ അംഗീകരിക്കുമോ എന്നുള്ള സംശയം ആയിരുന്നു പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നതെന്ന് അനൂപ് പറയുന്നു.
ആദ്യം ഞാൻ ആയിരുന്നു പ്രണയം പറഞ്ഞത്. എന്നാൽ ഞാൻ പ്രണയം പറഞ്ഞപ്പോൾ പ്രിയങ്ക വീട്ടുകാർ സമ്മതിക്കുമോ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു. മനസിലൊരു മഴവില്ല് എന്ന ഷോയിൽ ഭാഗ്യലക്ഷ്മിയോട് ആയിരുന്നു ഇരുവരും എത്തിയത്. അതിൽകൂടി ആയിരുന്നു രസകരമായ വിവരങ്ങൾ പറയുന്നതും. അനൂപിന് അന്ന് വലിയ തടി ഒന്നുമില്ലായിരുന്നു. എനിക്കായിരുന്നു എങ്കിൽ ആ സമയത്ത് നല്ല വണ്ണമായിരുന്നു.
അനൂപിന്റെ വീട്ടുകാർ അതുകൊണ്ടു സമ്മതിക്കുമോ എന്നുള്ള സംശയമായിരുന്നു എനിക്ക്. പ്രത്യേകിച്ച് അനൂപിന്റെ ചേച്ചി. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് ചേച്ചി ആണ് എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എന്നാൽ അനൂപിനോട് പ്രിയങ്കയുടെ അമ്മ ചോദിച്ചത് ഇവളെ തന്നെ കെട്ടണം എന്നായിരുന്നു. വലിയ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു പ്രിയങ്ക ഇത്രയും നാലും ജീവിച്ചത് അതുകൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പ്രിയങ്ക എത്തുമ്പോൾ ഉള്ള ആശങ്ക തന്നെ ആയിരുന്നു അമ്മക്ക് ഉണ്ടായിരുന്നത്.
അഭിമുഖത്തിനിടയിൽ ഇരുവരും പ്രണയിക്കുന്നതിന്റെ ഇടയിൽ സംഭവിച്ച രസകരമായ കാര്യത്തെക്കുറിച്ചും ഇരുവരും വ്യക്തമാക്കി. അനൂപിനെ പരീക്ഷിക്കുന്നതിനായി പ്രിയങ്ക മറ്റൊരു നമ്പരിൽ നിന്നും ഒരു മെസേജ് അയച്ചു ‘ഹായ് കുട്ടാ എന്നൊരു മെസേജ് ആണ് അയച്ചത് എന്നും പ്രിയങ്ക പറയുന്നു. ഉടനെ തന്നെ അനൂപ് ചാടി മറുപടി നൽകി.
എന്നാൽ ആ മെസേജ് വളരെ മാന്യമായ രീതിയിൽ ആണ് അനൂപ് കൈകാര്യം ചെയ്തത് എന്നും പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്ക നല്ലൊരു മരുമകളാണ് ഭാര്യ ആണ്. രാവിലെ കുളിക്കാനും എഴുന്നേൽക്കാനുമാണ് ആകെ മടി ഉള്ളത്. പിന്നെ എനിക്ക് പ്രിയങ്കയിൽ ആകെ ഇഷ്ടമല്ലാത്ത കാര്യം അയാളുടെ വാശി ആണെന്ന് അനൂപ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…