നടൻ സുരേഷ് ഗോപിയുടെ ഭാര്യ എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതം ആണ് രാധികയെ. എന്നാൽ തനിക്ക് സ്വന്തമായി പലതും നേടിയെടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി സ്നേഹത്തിന് മുന്നിൽ അതെല്ലാം രാധിക അടിയറവ് വെക്കുക ആയിരുന്നു. മലയാളത്തിൽ അന്ന് തിളങ്ങി നിന്ന സുന്ദരനായ സുരേഷ് ഗോപി എന്ന താരത്തിനെ രാധിക ജീവിത നായകനായി തിരഞ്ഞെടുക്കുക ആയിരുന്നു.
സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനം. എന്നിരുന്നാൽ കൂടിയും ഗാനലോകത്തിൽ തനിക്ക് ശോഭിക്കാൻ ഉള്ള അവരസങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി 18 ആം വയസിൽ രാധിക സുരേഷ് ഗോപിക്ക് മുന്നിൽ ശിരസ്സ് നമിച്ചു എന്ന് വേണം പറയാൻ. അഭിനയവും സംഗീതവും നിറഞ്ഞുനിൽക്കുന്ന കുടുംബം നാട്ടിൻപുറത്തെ നന്മകളോടെ ഒപ്പം സംഗീതത്തെയും നെഞ്ചേറ്റിയാണ് രാധിക വളർന്നത്.
അത് തിരിച്ചറിഞ്ഞാകണം രാധികക്ക് കേവലം 13 വയസ്സ് ഉള്ളപ്പോൾ മലയാളത്തിന്റെ അതുല്യ പ്രതിഭയായ സംഗീത സംവിധായകൻ ശ്രീ എം ജി രാധാകൃഷ്ണൻ അവളെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചതും 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
സംഗീത പഠനം തുടർന്ന രാധിക പിന്നെയും പാട്ടിന്റെ വഴിൽ മുന്നേറി. 1989 ൽ റിലീസ് ചെയ്ത അഗ്നി പ്രവേശം എന്ന സിനിമയിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതൻ എന്ന ഗാനം നല്ല അഭിപ്രായം നേടുകയും പിന്നണി ഗാന രംഗത്തെ വിടരുന്ന സാന്നിധ്യമായി രാധിക നായർ വിലയിരുത്തപ്പെടുകയും ചെയ്തു.
എന്നാൽ ആ കാലത്ത് പെടുന്നനെയാണ് മറ്റൊരു വാർത്തയും എത്തുന്നത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന യൗവനത്തിന്റെ പ്രതീകമായി നിറഞ്ഞുനിന്നിരുന്ന സാക്ഷാൽ സുരേഷ് ഗോപിയുമായി രാധിക വിവാഹം നടക്കുന്നു എന്ന വാർത്ത.
സംഗതി സത്യമായി തന്റെ ഹിറ്റ് ഗാനം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം 1990 ഫെബ്രുവരി എട്ടാം തീയതി രാധികയും സുരേഷ് ഗോപിയും വിവാഹിതരായി അന്ന് രാധികയ്ക്ക് പ്രായം പതിനെട്ട് സുരേഷിന് 31 ആയിരുന്നു. അതി സുന്ദരനും സുന്ദരിയുമായ ദമ്പതികളെ അന്നത്തെ വാരികകളും മാസികകളും ആഘോഷമാക്കി.
തുടർന്ന് വീട്ടിൽ ഒരു സെലിബ്രിറ്റി മതി എന്ന തീരുമാനത്തിൽ ദമ്പതികൾ എത്തുകയും തന്നിലെ ഗായികയുടെ കരിയർ രാധിക അവസാനിപ്പിക്കുകയും ചെയ്തു. വിവാഹിതരായ തൊട്ടടുത്ത വർഷം തന്നെ ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കൺമണിയെത്തി. ലക്ഷ്മി എന്നാൽ ലക്ഷ്മിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവൾ രാധികയെ വിട്ടുപോയി. ഒരു വിവാഹത്തിൽ പങ്കെടുത്തശേഷം സഹോദരനോടൊപ്പം തിരികെ വരികയായിരുന്നു രാധിക സുരേഷ് ഗോപി ഷൂട്ടിംഗ് ആവശ്യത്തിനായി കൊച്ചിയിലേക്ക് പോയിരുന്നു അപകടത്തിൽ ലക്ഷ്മിയെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ പോലും രാധികക്ക് അന്ന് കഴിഞ്ഞിരുന്നില്ല.
സ്നേഹിച്ചു മതിവരാത്ത ആ അമ്മ എന്നേക്കും സ്നേഹം കൊണ്ട് മുറിവേറ്റവളായി മാറിയിരിക്കുന്നു. ഇന്നിപ്പോൾ നാലു മക്കളാണ് രാധിക – സുരേഷ് ഗോപി ദമ്പതികൾക്ക് ഗോകുൽ ഭാഗ്യ ഭാവന മാധവ്. ഗോകുൽ സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഒരു പബ്ലിക് പ്ലാറ്റ് ഫോമിലും സജീവമല്ലാത്ത രാധിക ഇന്ന് ഉത്തമ കുടുംബിനിയും അമ്മയും ഒക്കെയാണ്.
രാഷ്ട്രീയക്കാരനായ സിനിമാക്കാരൻ നല്ല ഭാര്യയായി അവൾ മാറിക്കഴിഞ്ഞു ശുദ്ധ വെജിറ്റേറിയനാണ് രാധിക സംഗീതത്തിന് ഇപ്പോഴും മനസ്സിലും വീട്ടിലും സ്ഥാനമുണ്ട് അതുകൊണ്ടാകണം ഒരിക്കൽ സുരേഷ് ഗോപി പറഞ്ഞത് എന്റെ വീട്ടിൽ എപ്പോഴും നല്ല സംഗീതത്തിന്റെ സാന്നിധ്യം ഉണ്ടാകും രാധികയും മക്കളുമുള്ള ആ വീടാണ് എന്റെ ഏറ്റവും നല്ല റിലീഫ് എന്ന്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…