മലയാളത്തിൽ ഒരു കാലത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും ആരാധകർ ഉണ്ടായിരുന്ന യുവാക്കൾക്ക് ഹരം ആയിരുന്ന താരം ആണ് റഹ്മാൻ. മലയാളം തമിഴ് തെലുങ്ക് തുടങ്ങി ഒട്ടേറെ ഭാഷകളിൽ 150 ൽ അധികം വേഷങ്ങൾ ചെയ്ത താരം ആണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ.
ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട് റഹ്മാൻ. പത്മരാജൻ ഒരുക്കിയ കൂടെവിടെ ആയിരുന്നു ആദ്യ ചിത്രം.
1983 ൽ ആദ്യ ചിത്രം ചെയ്ത റഹ്മാൻ 1997 വരെ തിരക്കേറിയ താരം ആയിരുന്നു. അത് കഴിഞ്ഞു സിനിമകൾ കുറഞ്ഞു വന്നു. 1997 മുതൽ 2003 വരെ 7 വർഷത്തിൽ റഹ്മാന് ലഭിച്ചത് വെറും 7 സിനിമകൾ മാത്രം ആയിരുന്നു എന്നുള്ളതാണ് സത്യം. തന്റെ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവുകളെ കുറിച്ചും മാറ്റങ്ങളിൽ ഭാര്യ പറഞ്ഞ വാക്കുകളെ കുറിച്ചും റഹ്മാൻ പറയുന്നത് ഇങ്ങനെ..
സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്ക് ഉള്ളിൽ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസുള്ളപ്പോളാണ്. പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു. എന്നാൽ ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ചടങ്ങിൽ പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇതുപോലെ ഒരു പെണ്ണിനെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞത് പടച്ചോൻ കേട്ടു.
ഒരു സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടു പിടിച്ചു പെണ്ണ് ചോദിക്കുന്നത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാരായിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാത്ത കുടുംബമായിരുന്നു അവരുടേത്.വിവാഹത്തിന് മുൻപ് അവർക്ക് ചില നിബന്ധനകൾ ഒക്കെ ഉണ്ടായിരുന്നു അതൊക്കെ സമ്മതിച്ചാണ് ഞാൻ വിവാഹത്തിന് തയ്യാറായത്.
എന്നാൽ ഞങ്ങളുടെ രണ്ടാമത്തെ മകൾ ജനിച്ച ശേഷം എനിക്ക് കുറച്ച് നാൾ സിനിമയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല ആ സമയത്ത് എന്റെ ഭാര്യ ഒരു ദിവസം രാത്രി എന്റെ അടുത്ത് വന്നിരുന്നു അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു അവസരം ദൈവം തരുന്നതാണ് സമയമാകുമ്പോൾ അത് വരും. പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ ഞാൻ വിഷമിച്ചിട്ടില്ല എന്ന് റഹ്മാൻ പറയുന്നു.
നീണ്ട ഇടവേളക്ക് ശേഷം 2006 ൽ മമ്മൂട്ടി നായകനായി എത്തിയ ബ്ലാക്ക് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു റഹ്മാൻ തിരിച്ചു എത്തിയത്. രഞ്ജിത് ആയിരുന്നു സംവിധാനം. അടുത്ത വര്ഷം രാജമാണിക്യം എന്ന ചിത്രത്തിൽ കൂടി റഹ്മാൻ തന്റെ വരവ് ആഘോഷമാക്കി. തുടർന്ന് 2007 ൽ എബ്രഹാം ലിങ്കൺ എന്ന ചിത്രത്തിൽ കൂടി 10 വർഷങ്ങൾക്ക് ശേഷം നായകനായി റഹ്മാൻ എത്തി.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…