മലയാളവും റഹ്മാനെന്ന നടനെയും അറിയാത്ത മെഹറുന്നീസ റഹ്മാന്റെ ഭാര്യയായി വന്നത് ഇങ്ങനെ..!!

791

മലയാളത്തിൽ ഒരു കാലത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും ആരാധകർ ഉണ്ടായിരുന്ന യുവാക്കൾക്ക് ഹരം ആയിരുന്ന താരം ആണ് റഹ്മാൻ. മലയാളം തമിഴ് തെലുങ്ക് തുടങ്ങി ഒട്ടേറെ ഭാഷകളിൽ 150 ൽ അധികം വേഷങ്ങൾ ചെയ്ത താരം ആണ് റഹ്മാൻ.

എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു.

ഭരതൻ കെ. ബാലചന്ദർ പ്രിയദർശൻ കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ പ്രേംനസീർ തുടങ്ങിയ പഴയതലമുറക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട് റഹ്മാൻ. പത്മരാജൻ ഒരുക്കിയ കൂടെവിടെ ആയിരുന്നു ആദ്യ ചിത്രം.

ഒരു വിവാഹ ചടങ്ങിന് ഇടയിൽ കണ്ടെത്തിയ തന്റെ ജീവിത സഖിയെ കുറിച്ച് റഹ്മാൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ചായിരുന്നു ആ തട്ടമിട്ട മൊഞ്ചത്തിയെ റഹ്മാൻ ആദ്യമായി കാണുന്നത്. മലയാളം സംസാരിക്കാൻ അറിയാതിരുന്ന സിനിമ കാണാറേ ഇല്ലാതിരുന്ന ഹാജി മൂസാ പരമ്പരയിൽപ്പെട്ട പെൺകുട്ടിയായിരുന്നു മെഹറുന്നീസ.

എന്നാൽ ഇതൊക്കെ താരം അറിയുന്നത് അഡ്രസ്സ് തപ്പിപ്പിടിച്ച് വിവാഹാലോചനയുമായി മെഹറൂന്റെ വീട്ടിൽ എത്തിയപ്പോൾ മാത്രമായിരുന്നു. എന്നാൽ പിന്നീട് ഇതുവരെയും വിവാഹം നടക്കുക ആയിരുന്നു.

സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്ക് ഉള്ളിൽ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസുള്ളപ്പോളാണ്. പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു.

എന്നാൽ ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ചടങ്ങിൽ പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇതുപോലെ ഒരു പെണ്ണിനെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞത് പടച്ചോൻ കേട്ടു. ഒരു സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടു പിടിച്ചു പെണ്ണ് ചോദിക്കുന്നത്.

മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാരായിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാത്ത കുടുംബമായിരുന്നു അവരുടേത്. വിവാഹത്തിന് മുൻപ് അവർക്ക് ചില നിബന്ധനകൾ ഒക്കെ ഉണ്ടായിരുന്നു അതൊക്കെ സമ്മതിച്ചാണ് ഞാൻ വിവാഹത്തിന് തയ്യാറായത്.

എന്നാൽ ഞങ്ങളുടെ രണ്ടാമത്തെ മകൾ ജനിച്ച ശേഷം എനിക്ക് കുറച്ച് നാൾ സിനിമയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല ആ സമയത്ത് എന്റെ ഭാര്യ ഒരു ദിവസം രാത്രി എന്റെ അടുത്ത് വന്നിരുന്നു അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു അവസരം ദൈവം തരുന്നതാണ് സമയമാകുമ്പോൾ അത് വരും.

പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ ഞാൻ വിഷമിച്ചിട്ടില്ല എന്ന് റഹ്മാൻ പറയുന്നു. 1983 ൽ ആദ്യ ചിത്രം ചെയ്ത റഹ്മാൻ 1997 വരെ തിരക്കേറിയ താരം ആയിരുന്നു. അത് കഴിഞ്ഞു സിനിമകൾ കുറഞ്ഞു വന്നു.

1997 മുതൽ 2003 വരെ 7 വർഷത്തിൽ റഹ്മാന് ലഭിച്ചത് വെറും 7 സിനിമകൾ മാത്രം ആയിരുന്നു എന്നുള്ളതാണ് സത്യം. നീണ്ട ഇടവേളക്ക് ശേഷം 2006 ൽ മമ്മൂട്ടി നായകനായി എത്തിയ ബ്ലാക്ക് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു റഹ്മാൻ തിരിച്ചു എത്തിയത്. രഞ്ജിത് ആയിരുന്നു സംവിധാനം.

അടുത്ത വര്ഷം രാജമാണിക്യം എന്ന ചിത്രത്തിൽ കൂടി റഹ്മാൻ തന്റെ വരവ് ആഘോഷമാക്കി. തുടർന്ന് 2007 ൽ എബ്രഹാം ലിങ്കൺ എന്ന ചിത്രത്തിൽ കൂടി 10 വർഷങ്ങൾക്ക് ശേഷം നായകനായി റഹ്മാൻ എത്തി. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയ നടൻ കൂടി ആണ് റഹ്മാൻ.

You might also like