മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ഷോ ആയിരുന്നു ബഡായി ബംഗ്ലാവ്. ഷോയിൽ പ്രധാന വേഷങ്ങളിൽ എത്തിയത് ആദ്യ സീസണിൽ രമേഷ് പിഷാരടിയും മുകേഷും ആര്യയും ധർമജനും ആയിരുന്നു. ഈ ഷോയിൽ അഭിനയിച്ചു കൊണ്ട് ഏറുന്ന സമയത്ത് ആയിരുന്നു മുകേഷിന്റെ രണ്ടാം വിവാഹം. ആ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ജെബി ജങ്ഷൻ എന്ന ഷോയിൽ മുകേഷിന്റെ ഭാര്യ അതിഥി ആയി എത്തിയപ്പോൾ ആണ് പിഷാരടി മനസ്സ് തുറന്നത്.
പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ..
എന്റെ കല്യാണാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവിക ചേച്ചിക്കൊപ്പമൊക്കെ പരിപാടിക്ക് പോയിരുന്നു. കലാമണ്ഡലത്തിലൊക്കെ നല്ല കുട്ടികളുണ്ടെങ്കിൽ ഇങ്ങനെയൊരാളുണ്ട് ആലോചിക്കണം എന്ന് പറയാമെന്നൊക്കെ പറഞ്ഞയാളാണ് ദേവിക മാഡം. ഖത്തർ ഷോ കഴിഞ്ഞ് എയർപോർട്ടിൽ സംസാരിച്ച് നിൽക്കുന്നതിനടയിൽ ദേവിക ചേച്ചിയെ മുകേഷേട്ടനെ പരിചയപ്പെടുത്തിയത്. അന്ന് ആ പരിപാടിയിൽ ചീഫ് ഗസ്റ്റായിരുന്നു അദ്ദേഹം. ഈ സംഭവം കഴിഞ്ഞ് ആറേഴ് വര്ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
ഷൂട്ടിനിടയിൽ തനിക്ക് 6 മണിക്ക് പോവണമെന്നും നിർബന്ധമായും വിടണമെന്നും മുകേഷേട്ടൻ പറഞ്ഞിരുന്നു. എനിക്ക് അത്രയും വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ് ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹം പോയി. പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയെന്നും പിഷാരടി പറഞ്ഞു. മുകേഷും മേതിൽ ദേവികയും വിവാഹിതരായി ഞങ്ങളെയെല്ലാം പറ്റിച്ച് സ്വന്തം വിവാഹത്തിനായി പോയതായിരുന്നു അദ്ദേഹം. പരിചയപ്പെടുത്തിത്തന്ന എന്നോട് പോലും പറയാതിരുന്നത് തെറ്റല്ലേ അതോ ഞാൻ പരിചയപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾക്ക് അറിയാമായിരുന്നോയെന്നു പിഷാരടി ചോദിച്ചു.
മേതിൽ ദേവിക നൽകിയ മറുപടി ഇങ്ങനെ..
അത് സത്യമാണ് അന്ന് രണ്ടാളും വന്ന് പരിചയപ്പെട്ടിരുന്നു. നിങ്ങൾ വിവാഹിതയാണോയെന്ന് മുകേഷ് ചോദിച്ചിരുന്നു. അതെയെന്ന് പറഞ്ഞ് പോവുകയായിരുന്നു ദേവിക. ആ തിരിച്ചുപോക്ക് നല്ല രസമായിരുന്നു. കളിക്ക് ചോദിച്ചതാണെന്ന് തോന്നുന്നു. പ്രണയവുമല്ല അറേഞ്ചിടുമല്ലാത്ത വിവാഹമായിരുന്നു ഇത്. സഹോദരിയും ഭർത്താവും വന്നാണ് ആലോചിച്ചത്. അത് ശരിയാവുമോയെന്ന ആശങ്കയായിരുന്നു. ദേവിക പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…