പടം പൊട്ടിപാളീസായിട്ടും മോഹൻലാൽ ഉള്ളതുകൊണ്ട് ഞാൻ സേഫ് ആയി; നിർമാതാവ് ഗിരീഷ് ലാൽ അനുഭവം പറയുന്നു..!!
മലയാളത്തിൽ ആദ്യ അമ്പത് കോടിയും നൂറുകോടിയും നൂറ്റമ്പത് കോടിയും എല്ലാം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ താരമാണ് മോഹൻലാൽ എങ്കിൽ കൂടിയും നിരവധി പരാജയ ചിത്രങ്ങളും മോഹൻലാലിൽ നിന്നും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ബോക്സ് ഓഫീസിൽ ദാരുണ പരാജയമായി മാറിയ ചിത്രം ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈൻ.
മോഹൻലാലിനൊപ്പം ഫഹദ് ഫാസിൽ ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം കൂടി ആയിരുന്നു റെഡ് വൈൻ. നൗഫൽ ബ്ലാത്തൂരിന്റെ കഥക്ക് മാമ്മൻ കെ രാജൻ തിരക്കഥ എഴുതിയ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ തില്ലെർ കൂടി ആയിരുന്നു. എ എസ് ഗിരീഷ് ലാൽ ആയിരുന്നു ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ആയിരുന്നു അന്വേഷകൻ എസിപി രതീഷ് വാസുദേവൻ ഐപിഎസ് ആയി എത്തിയത്.
രാഷ്ട്രീയ പ്രവർത്തകനും നാടക നടനുമായ സഖാവ് അനൂപിന്റെ വേഷത്തിൽ ആയിരുന്നു ഫഹദ് ഫാസിൽ എത്തിയത്. കെ പി രമേശ് കുമാർ എന്ന വേഷത്തിൽ ആസിഫ് അലി എത്തിയത്. കൂടാതെ അനു സിത്താര, മിയ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ ഉണ്ടായിരുന്നു.
ഇപ്പോൾ ചിത്രം ബോക്സ് ഓഫീസ് പരാജയം ആയെങ്കിൽ കൂടിയും തനിക്ക് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറയുകയാണ് നിർമാതാവ് ഗിരീഷ് ലാൽ. വിതരണക്കാർക്ക് കോടികളുടെ നഷ്ടം ആണ് ചിത്രം ഉണ്ടാക്കിയത്. റിപ്പോർട്ടർ ലൈവിൽ ആണ് ഗിരീഷ് ലാൽ തന്റെ അനുഭവം പറയുന്നത്.
‘മോഹൻലാൽ ആ സിനിമയിൽ ഉള്ളതുകൊണ്ട് പ്രൊഡ്യൂസറുടെ ഭാഗം സേഫ് ആയി. തീയറ്ററുകളിൽ സിനിമ പരാജയമായി മാറി. വിതരണക്കാർക്ക് മാരകമായ നഷ്ടം ഉണ്ടാക്കി. തീയറ്ററിൽ പടം വലിയ പരാജയം ആയിരുന്നു. ഒരാഴ്ച പോലും ചിത്രം തീയറ്ററിൽ കളിച്ചില്ല.
വിതരണക്കാർക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടമായിരുന്നു. മോഹൻലാലിന്റെ സ്റ്റാർഡം വെച്ച് സാറ്റലൈറ്റ് വാല്യൂ മാറിയതുകൊണ്ട് പ്രൊഡ്യൂസർ സേഫ് ആയ ചിത്രമായിരുന്നു അത്. വിതരണക്കാർക്ക് മുടക്കുമുതൽ പോലും തിരിച്ചു കിട്ടിയില്ല.’ നിർമാതാവ് ഗിരീഷ് ലാൽ പറയുന്നു.