എന്റെ മടികൊണ്ടാണ് വണ്ണം കുറക്കാത്തത് എന്നും പലരും പറയും; സത്യം അതല്ല; രശ്മി ബോബൻ..!!

സിനിമ ടെലിവിഷൻ രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് രശ്‌മി ബോബൻ. 1999 മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും സൂപ്പർ ഹിറ്റ് ആയ പരമ്പര ജ്വാലയായിൽ കൂടിയാണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

തന്റെ പത്തൊമ്പതാം വയസിൽ 35 വയസുള്ള കഥാപാത്രം ആണ് രശ്മി ചെയ്തത്. തുടർന്ന് നിരവധി സീരിയലുകളിൽ രശ്മി അഭിനയിച്ചു. ഇന്നും അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്നതും ഉണ്ട്. 2003 ൽ സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെയിൽ കൂടിയാണ് സിനിമയിലേക്ക് രശ്മി എത്തുന്നത്.

തുടർന്ന് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്ഥിരം സാന്നിധ്യമായി രശ്മി ഉണ്ടായിരുന്നു. പ്രായത്തിൽ കവിഞ്ഞ തടി അന്നുമുതൽ ഉള്ള താരം പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. പെയ്തൊഴിയാതെ എന്ന പരമ്പരയിൽ അസ്സോസിയേറ്റ് സംവിധായകൻ ആയിരുന്ന ബോബൻ സാമുവൽ അവിടെ വെച്ചാണ് രശ്മിയെ കണ്ടുമുട്ടുന്നത്.

തുടർന്ന് നീണ്ട കാലത്തേ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ജനപ്രിയൻ , റോമൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബൻ. കൂടാതെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടും ഉണ്ട്. ഇപ്പോൾ രശ്മി പറയുന്ന വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ് വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടുപിടിക്കുക എന്നത് ഒരു ശീലമാണ്. പല സ്ഥലത്തും ഞാൻ ബോഡി ഷെയിമിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും.

മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ്. ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട് ജ്വാലയായ് യിൽ 19 വയസ്സുകാരിയായപ്പോൾ എന്റെ പ്രായം 35 ആണ്.

ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ല. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പോലും ആളുകൾ തന്നോട് ചോദിക്കുമായിരുന്നു മോൾ ഏത് കോളേജിൽ ആണ് എന്ന്. മാത്രമല്ല നമ്മുടെ സമൂഹത്തിൽ പരക്കെ ഒരു ധാരണയുണ്ട്.

ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വണ്ണം വയ്ക്കുന്നത് എന്ന്. മറ്റ് പല ഘടകങ്ങളും അതിന് കാരണമാകാറുണ്ട് എന്ന് അവർ ആലോചിക്കാറില്ല. തൈറോയ്ഡ് മാനസിക സമ്മർദ്ദവും കഴിക്കുന്ന മരുന്നുകളുടെ പ്രശ്നങ്ങളും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമായി വന്നേക്കാം.

ആ വ്യക്തി ഏത് പ്രശ്നത്തിലൂടെ ആണ് പോകുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. താനിപ്പോൾ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഇത് കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇത് മാത്രമോ സകല കാര്യങ്ങളും നോക്കി കമൻറ് ചെയ്യും. മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പം എന്നു തുടങ്ങി സകല സംഭവങ്ങൾക്കും അഭിപ്രായം പറയും’. രശ്മി ബോബൻ പറയുന്നു.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

4 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

4 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

4 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago