സീരിയൽ ലോകത്തിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയ താരം ആണ് രശ്മി ബോബൻ. ഇരുപത് വര്ഷങ്ങള്ക്കു മുന്നേ തന്നെ തന്നിൽ അഭിനയ മോഹം ഉണ്ടായി എന്ന് താരം പറയുന്നു. എന്നാൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി ആണ് രശ്മി ബോബൻ സിനിമ രംഗത്തേക്ക് എത്തുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ തോന്നി അഭിനയ മോഹം കൃത്യമായി ഉപയോഗപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ഭര്‍ത്താവ് ബോബന്‍ സാമുവല്‍ ഒരു സംവിധായകനാണ് റോമന്‍സ് ജനപ്രിയന്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരുക്കിയത് അദ്ദേഹമാണ്.
ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഈ അടുത്തിടെ താരം നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നത്. തന്റെ ശരീര പ്രകൃതി കൊണ്ട് വളരെയധികം കളിയാക്കലുകള്‍ ചെറുപ്പം മുതല്‍ നേരിട്ടിരുന്നു എന്നും വലിയ ശരീരപ്രകൃതിയുള്ള ആളായതിനാല്‍ ചില പൊതു സ്ഥലങ്ങളില്‍ വച്ചു പോലും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രശ്മി അഭിമുഖത്തില്‍ പറയുന്നു. ചെറുപ്പം മുതലെ തനിക്ക് അമിത വണ്ണമുണ്ടായിരുന്നു.
ചെറുപ്പ ക്കാലത്ത് ഒരു കല്യാണത്തിന് പോയപ്പോള്‍ വലിയ ആഗ്രഹത്താല്‍ സാരി ഉടുത്ത് പോയി എന്നും വലിയ എക്‌സൈറ്റഡ് ആയാണ് അന്ന് പോയത്. അന്ന് തനിക്ക് പതിനേഴോ പതിനെട്ടോ വയസ്സുണ്ടാകും. അപ്പോള്‍ കല്യാണസ്ഥലത്ത് വച്ച് ഒരു സ്ത്രീ പറഞ്ഞു ഇവളെ കണ്ടാല്‍ ഒന്നു പെറ്റ പെണ്ണിനെപ്പോലെയുണ്ടല്ലോ എന്ന് പറയുകയും അത് കേട്ടപ്പോള്‍ വലിയ സങ്കടമായി എന്നും താരം തുറന്ന് പറഞ്ഞു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…