മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു താരം ഗായികയായി സിനിമ രംഗത്തേക്ക് എത്തുന്നത്.
സ്റ്റേജ് ഷോകളിൽ മിന്നും താരമായി മാറിയ ജയറാമിന്റെ നായിക ആയി സിനിമയിൽ എത്തിയിരുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.
ഒരു സമയത് സോഷ്യൽ മീഡിയയിൽ വലിയ ചര്ച്ചയായ വിഷയവുമായിരുന്നു അത്. റോയിസ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. വിവാഹമോചന വാർത്ത റിമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
2019ൽ ആയിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്. റോയിസ് ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇരുവരും പതിനൊന്ന് വർഷങ്ങൾ ഒന്നിച്ചു ജീവിച്ചു എങ്കിൽ കൂടിയും ഇരുവർക്കും മക്കൾ ഇല്ല. വിവാഹമോചനത്തിനു ശേഷം സുഹൃത്തുകൾക്കും കുടുംബത്തിനുമൊപ്പം നാടുചുറ്റുന്ന റിമിയെയാണ് മലയാളികൾ കണ്ടത്.
എന്നാ റിമിയുടെ കരിയറിലുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ ആദ്യ ചിത്രം 1983 ചെയ്യാൻ തുടങ്ങുന്ന സമയം. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി.
സിനിമയിൽ നിവിൻ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാൻ റിമിയെ ക്ഷിണിച്ചു. എന്നാൽ ചിത്രത്തിന്റെ കഥ മുഴുവനായി കേട്ട റിമിടോമി സിനിമയിൽ നിവിനുമൊത്തുള്ള ആദ്യരാത്രി രംഗം ഉണ്ടന്നറിഞ്ഞ് അഭിനയിക്കാൻ വിസമ്മതിക്കുകയായിരുന്നു. റിമി അവസരം നിരസിച്ചതോടെ ആ വേഷം ശ്രിന്ദ ചെയ്യാൻ തയ്യാറായി.
അങ്ങനെ റിമിക്ക് നല്ലൊരു അവസരം നഷ്ടപ്പെട്ടു. ഒരുപക്ഷെ ആ വേഷം റിമി ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ റിമിയുടെ തലവര തന്നെ മാറിപ്പോയേനെ..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…