റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം..!!

577

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ.

നടി പാർവതി ആയിരുന്നു റിസബാബ ആദ്യമായി നായകനായി എത്തിയ ചിത്രത്തിൽ നായികയായി ഉണ്ടായിരുന്നത്. ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ ആയിരുന്നു. അന്ന് മുതൽ പാർവതി റിസയുടെ അടുത്ത സുഹൃത്താണ്.

പഴയ ഒരു അഭിമുഖത്തിൽ പാർവതിയെ ലൊക്കേഷനിൽ നിന്നും കാണാതെ പോയ സംഭവം പറയുകയാണ് റിസബാബ. മലയാള സിനിമയിൽ പ്രണയിച്ചു വിവാഹം കഴിച്ച താര ജോഡികൾ ആയിരുന്നു പാർവതിയും ജയറാമും.

പാർവതിയും ജയറാമും തമ്മിൽ ഉള്ള പ്രണയം അന്നത്തെ സിനിമ സെറ്റുകളിൽ അടക്കം പരസ്യമായ എന്നാൽ അതൊരു രഹസ്യം ആയിരുന്നു. എന്തെങ്കിലും കാരണങ്ങൾ ഒക്കെ ഉണ്ടാക്കി ജയറാം പാർവതിയെ കാണാൻ ലൊക്കേഷനിൽ എത്തും.

ആമിന ടൈലേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. റിസ ബാബയും അശോകനും പാർവതിയും ആണ് പ്രധാന വേഷത്തിൽ. ഇവരെല്ലാവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്. മിക്കപ്പോഴും ജയറാം ഹോട്ടലിൽ വിളിക്കും. ഞാൻ ആയിരിക്കും ഫോൺ എടുക്കുന്നത്.

തുടർന്ന് പാർവതിക്ക് ഫോൺ കൈമാറും. വിളിക്കുന്നത് കുശലം ചോദിക്കും എങ്കിലും പാർവതിയോട് സംസാരിക്കാൻ വേണ്ടി ആണ് എന്നെ ഫോണിൽ കിട്ടണം എന്ന് പറയുന്നത്. ഒരിക്കൽ ഷൂട്ടിംഗ് നടക്കുമ്പോൾ പാർവതി അത്യാവശ്യം ആണെന്ന് പറഞ്ഞു റോമിലേക്ക് പോയി.

ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞാണ് പോയത്. എന്നാൽ ഏറെ കഴിഞ്ഞിട്ടും പാർവതിയെ കാണാൻ ഇല്ല. പാർവതി ഉള്ള സീൻ ആണ് എടുക്കേണ്ടത്. അവസാനം അസിസ്റ്റന്റ് ഡയറക്ടർ വന്നു പറഞ്ഞു.

അവിടെ ജയറാം എത്തിയിട്ടുണ്ട്. പാർവതിയെ പുള്ളി പൊക്കിക്കൊണ്ട് പോയിരിക്കുകയാണ് എന്ന്. സംഭവം അറിഞ്ഞാൽ ആർക്കും പരാതി ഒന്നും ഉണ്ടായില്ല. റിസ ബാബ പറയുന്നു.

You might also like