തെന്നിന്ത്യൻ സിനിമ ലോകത്തിൽ അറിയപ്പെടുന്ന നടിയാണ് രോഹിണി. നടൻ രഘുവരന്റെ മുൻഭാര്യ കൂടി ആണ് രോഹിണി. ബാലതാരമായി ആണ് രോഹിണി സിനിമയിൽ എത്തുന്നത് എങ്കിൽ കൂടിയും കാലാരംഗത്ത് മികവ് തെളിയിച്ച താരം കൂടി ആണ് രോഹിണി.
നേടിയെന്നതിൽ ഉപരിയായി ഗാനരചയിതാവ് ആയും അതുപോലെ സംവിധായക മോഡൽ അവതാരക ഡബ്ബിങ് ആർട്ടിസ്റ്റ് എന്നി നിലയിൽ എല്ലാം തന്റെ കഴിവുകൾ പുറത്തെടുത്തിട്ടുണ്ട് രോഹിണി. ജ്യോതികക്കും മനീഷ കൊയിലാളക്കും ഐശ്വര്യ റായിക്കും വേണ്ടി ഡബ്ബിങ് ചെയ്തിട്ടുണ്ട് രോഹിണി. അതുപോലെ ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തിട്ടുള്ള താരം നിരവധി തമിഴ് സീരിയലുകൾക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
പച്ചൈകിളി മുത്തുച്ചരം എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട് രോഹിണി. മലയാളം തെലുങ്ക് കന്നഡ തമിഴ് ഭാഷകളിൽ ആണ് താരം അഭിനേതാവ് എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമ കണ്ട അസാമാന്യ നടനായ രഘുവരനെയാണ് രോഹിണി വിവാഹം കഴിക്കുന്നത്. 1996 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. 8 വർഷങ്ങൾ മാത്രമായിരുന്നു ഇരുവരും ഒന്നിച്ചു ജീവിച്ചത്. 2004 ഇരുവരും വിവാഹ ജീവിതം വേർപെടുത്തി. 200 ൽ അധികം സിനിമകളിൽ തെന്നിന്ത്യൻ സിനിമകളിൽ നായകനായും വില്ലനായും ഒക്കെ എത്തിയിട്ടുണ്ട് രഘുവരൻ.
മലയാളിയായ രഘുവരൻ തന്റെ നാല്പത്തിയൊമ്പതാം വയസിൽ ആണ് മരിക്കുന്നത്. കക്ക എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരുന്നു രഘുവരൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. 1982 ൽ ആയിരുന്നു ഈ സിനിമ എത്തുന്നത്. അതെ വർഷം തന്നെ ഏഴാമത് മനിതൻ എന്ന തമിഴ് ചിത്രത്തിൽ നായകനായും രഘു വരൻ എത്തി. ധനുഷിന്റ അച്ഛൻ വേഷത്തിൽ എത്തിയത് യാരടി നീ മോഹിനി എന്ന ചിത്രത്തിലെ കഥാപാത്രം ആണ് രഘുവരൻ തന്റെ അവസാന നാളുകളിൽ ചെയ്തത് ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
രഘുവരനുമായി ഉണ്ടായ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ചും രഘുവിന്റെ മരണത്തെ കുറിച്ചും രോഹിണി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അമിതമായ മ.ദ്യ.പാനമാണ് അദ്ദേഹത്തെ രോഗാവസ്ഥയിൽ എത്തിച്ചത്. വിവാഹ ശേഷവും മ.ദ്യ.പാനം തുടർന്നിരുന്നു. ആരോഗ്യ പരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു. തിരുത്താൻ ഞാൻ ഒരുപാടു ശ്രമിച്ചു. പക്ഷെ നടന്നില്ല. ഒടുവിൽ 2004 ൽ നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു. അതിനു ശേഷവും അദ്ദേഹം മ.ദ്യ.പിക്കുമായിരുന്നു. മ.ദ്യ.പിക്കരുത് എന്ന ഡോക്ടർമാരുടെ നിർദേശം അത് സ്വീകരിച്ചില്ല.
ഒടുവിൽ 2008 ൽ അദ്ദേഹം മരിച്ചു. വിവാഹ ശേഷം രഘു നന്നാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ വിവാഹിതയായത്. അവിടെയാണ് എനിക്ക് തെറ്റിയത്. രഘുവരൻ എന്ന നടനെ എല്ലാവരും ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. മകൻ ഋഷിയാണ് ഇപ്പോൾ എന്റെ ലോകം. ജീവിതത്തിൽ താനെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു വിവാഹം.
രഘു മരിച്ച ദിവസം മകനെ വിളിക്കാൻ ഞാനാണ് ക്ലാസിലേക്ക് പോയത്. പോകുന്നതിനു മുൻപ് എല്ലാരോടും പറഞ്ഞു വീട്ടിൽ നിന്നും മീഡിയക്കാരെ മാറ്റിനിർത്തണം അവനു വിഷമമാകും എന്ന്. എന്നാൽ എല്ലാ മാധ്യമങ്ങളും എന്റെ പുറകെ തന്നെ ആയിരുന്നു. കാറിൽ നിന്നും ഇറങ്ങാൻ പോലും അവർ സമ്മതിച്ചില്ല. ആ സമയത്ത് ഞാൻ അവരോടൊക്കെ കരഞ്ഞ് പറഞ്ഞു ഞങ്ങളെ കുറച്ചു സമയം ഒറ്റയ്ക്ക് വിടാൻ. ആരും കേട്ടില്ല. അത് മാനസികമായി എന്നെയും മകനെയും തളർത്തി. എനിക്കൊപ്പം പുറത്തുവരാൻ പോലും അവന് പേടിയാണ്.
പലരും ഓടിവന്നു സെൽഫിയെടുക്കാൻ ശ്രമിക്കും. അവനു അതൊന്നും ഇഷ്ടമല്ല. ഇപ്പോഴും, പൊതു കാര്യങ്ങൾക്കൊന്നും അവൻ വരാറില്ല. അവനെ ഒരു ഹാപ്പി ചൈൾഡായി വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. നല്ല സ്വാതന്ത്ര്യം നൽകിയാണ് ഞാൻ അവനെ വളർത്തിയത്. എന്ത് വേണമെങ്കിലും എന്നോട് പറയാനുള്ള സാഹചര്യം ഉണ്ടാക്കി. അങ്ങനെയാണ് അവൻ കോസ്റ്റൽ സംസാരിക്കാൻ തുടങ്ങിയത്. രോഹിണി കൂട്ടിച്ചേർത്തു
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…