മോഹൻലാലിന്റെ മുഖത്തുനോക്കി പറഞ്ഞു ആ പടം പൊട്ടുമെന്ന്; തനിക്കറിയാമെന്ന് ലാലും; നിർമാതാവ് എസ്. ചന്ദ്രകുമാർ പറയുന്നു..!!
പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി രണ്ട് മലയാളം സിനിമകൾ നിർമ്മിച്ച ആൾ ആണ് എസ് ചന്ദ്രകുമാർ. ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആയിരുന്നു ചന്ദ്രകുമാർ നിർമ്മിച്ചത്. പൃഥ്വിരാജ് നായകൻ ആയി എത്തിയ സിംഹാസനം ആയിരുന്നു അതിൽ ഒരു ചിത്രം.
ഇപ്പോൾ മലയാളത്തിൽ എന്നും ഇപ്പോഴും തിളങ്ങി നിൽക്കുന്ന താരബിംബങ്ങൾ ആയ മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ച് മനസ്സ് തുറക്കുകയാണ് എസ് ചന്ദ്രകുമാർ. ഞാൻ ഒട്ടേറെ കാലം മമ്മൂക്കക്ക് വേണ്ടി കുട പിടിച്ചിട്ടുണ്ട്. എല്ലായിടത്തും മമ്മൂക്ക എന്നെ കൊണ്ട് പോകും.
ഞാൻ മമ്മൂട്ടിയുടെ വണ്ടിയിൽ ഇരിക്കുമ്പോൾ എനിക്ക് മുഖ്യമന്തിയുടെ വണ്ടിയിൽ ഇരിക്കുന്നത് പോലെ ആണ് തോന്നിയത്. ഒരിക്കൽ മമ്മൂക്ക എന്നോട് ചോദിച്ചു എടാ നിനക്ക് എന്നെ വെച്ച് പടം പ്ലാൻ ചെയ്യാറായില്ലേ എന്ന്.. അപ്പോൾ ആണ് എന്റെ മനസിൽ ഒരു തോന്നൽ വന്നത് പടം ചെയ്യണം എന്ന്.
മമ്മൂക്ക തന്റെ വീടിന്റെ പാൽ കാച്ചലിന് വന്നിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. ലാൽ സാറിനൊപ്പം 36 സിനിമകൾ താൻ ചെയ്തിട്ടുണ്ട്. അതുപോലെ മമ്മൂട്ടിക്കൊപ്പം ഏകദേശം 37 സിനിമകൾ ചെയ്തിട്ടുണ്ട്. ഇന്നത്തെ ആളുകൾ മമ്മൂട്ടിക്കൊപ്പം നിൽക്കുന്നത് സോപ്പിട്ടാണ്.
ഞാൻ അങ്ങനെ ആയിരുന്നില്ല എന്നും ചന്ദ്രകുമാർ പറയുന്നു. മോഹൻലാൽ സാർ ഭയങ്കര ജോളി ആയിട്ടുള്ള ആൾ ആണ്. അദ്ദേഹം ജീവിക്കുന്നത് വേറെ ഒരു രീതിയിൽ ആണ്. ദേവദൂതൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ലാൽ സാറിന് തീരേവയ്യ. എന്നാൽ അദ്ദേഹം ഷൂട്ടിങ്ങിന് രാവിലെ 6 മണിക്ക് തന്നെ എത്തി.
അത്രക്കും ഡെഡിക്കേഷൻ ആണ്. ഒരു മനുഷ്യനെയും ബുദ്ധിമുട്ടിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹം ഷൂട്ടിംഗ് സെറ്റിൽ എത്തുമ്പോൾ എല്ലാം മുൻകൂട്ടി സെറ്റ് ചെയ്തു വെച്ചിരിക്കും. വിനയം പഠിക്കണം എങ്കിൽ ലാൽ സാറിനെ കണ്ടു പഠിക്കണം.
ഒന്നാമൻ സിനിമ കണ്ടപ്പോൾ ഞാൻ ലാൽ സാറിന്റെ മുഖത്ത് നോക്കി പറഞ്ഞു ഈ പടം കൊള്ളില്ല എന്ന്. അത് തനിക്ക് അറിയാം എന്ന് ആയിരുന്നു ലാൽ സാർ നൽകിയ മറുപടി. ഇത് മരിച്ചുപോയ ചിത്രം ആയിരുന്നു എന്നും ലാൽ സാർ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ.
ലാൽ സാർ ഒരു പ്രത്യേക സംഭവം ആണ്. ജീവിതം തന്നെ വേറെയൊരു രീതിയാണ്. എത്ര ജാഡ ഉള്ളവൻ ലാൽ സാറിനൊപ്പം നിന്നാലും അതൊക്കെ മാറും. താണ്ഡവം ഷൂട്ടിംഗ് നടക്കുമ്പോൾ ആയിരുന്നു ഒന്നാമൻ റിലീസ് ആകുന്നത്. അന്ന് ഞാനും ലാൽ സാറും കൂടി ആയിരുന്നു ഒന്നാമൻ കണ്ടത്.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആണ് പടം കാണുന്നത്. സാർ ഈ പടം കൊള്ളില്ല എന്ന് ഞാൻ മുഖത്തു നോക്കി പറഞ്ഞു. ഞെട്ടി പോയില്ലേ.. ആര് പറയും. എന്നാൽ ള്ള സാറിന് അതിഷ്ടല്ലേ. അങ്ങനെ പറയുന്നത്. ലാൽ സാർ പറഞ്ഞു. മോനെ എനിക്ക് അറിയാമായിരുന്നു അത് മരിച്ചുപോയ പടം ആണെന്ന്.