എന്ന കാലത്തിൽ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് ടാറ്റൂ അടിക്കുന്നത്. സിനിമ സീരിയൽ മേഖലയിൽ അടക്കം നിരവധി ആളുകൾ ടാറ്റൂ അടിക്കുന്നത്. നേരത്തെ ഇതിൽ പുരുഷന്മാർ മാത്രം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും സജീവമായി ടാറ്റൂ അടിക്കുന്നവരാണ്.
ഒരു രസത്തിനു വേണ്ടിയും എന്താണ് എന്ന് അറിയാൻ വേണ്ടിയും കപ്പിൾ ടാറ്റൂ അടിക്കുന്നവർ, കമിതാക്കർ, മോഡലുകൾ അങ്ങനെ നിരവധി ആളുകൾ ആണ് ടാറ്റൂ അടിക്കുന്നത്. അത്തരത്തിൽ തട്ടൂ അടിക്കാൻ ക്രെയ്സ് ഉള്ള ഒരാൾ ആണ് സിനിമ സീരിയൽ താരമായ സാധിക വേണുഗോപാൽ. ടാറ്റൂ അടിക്കുന്നവർക്ക് പിന്തുണയുമായി താരം പലപ്പോഴും എത്താറുമുണ്ട്.
എന്നാൽ അടുത്തിടെ ടാറ്റൂ കലാകാരൻ ശ്രീജിത്ത് പീ ഡിപി ച്ചു എന്നുള്ള പരാതിയുമായി യുവതികൾ രംഗത്ത് വരുകയും ശ്രീജിത്തിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ ടാറ്റൂ കലാകാരന്മാരെ മുഴുവൻ ആയി അധിക്ഷേപിക്കുകയും അതുപോലെ സ്ത്രീകൾ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നതിനെ വിമർശിച്ചും ആളുകൾ രംഗത്ത് വന്നിരുന്നു.
എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സാധിക വേണുഗോപാൽ. താരത്തിന്റെ വാക്കുകൾ എങ്ങനെ..
ടാറ്റൂ ചെയ്യന്നതിനെ കുറിച്ച് ജങ്ങൾക്ക് കൂടുതൽ അവബോധം വേണം എന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമായും ടാറ്റൂ ചെയ്യുന്നതിന് മുന്നേ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമതായി ഏത് ഡിസൈൻ ആണ് ചെയ്യുന്നത്, അതുപോലെ നിങ്ങളുടെ ശരീരത്തിൽ എവിടെ ആണ് ചെയ്യേണ്ടത്, മൂന്നാമതായി ആരാണ് നിങ്ങൾക്ക് ടാറ്റൂ ചെയ്യുന്നത്. ഇതെല്ലാം ആദ്യം തന്നെ തീരുമാനിക്കണം എന്ന് സാധിക പറയുന്നു.
നിങ്ങൾ ചെയ്യുന്ന ഡിസൈൻ നിങ്ങൾക്ക് ഇണങ്ങും എന്നുള്ള ധാരണ നിങ്ങൾക്ക് വേണം എന്ന് സാധിക പറയുന്നു. ഇതിനെല്ലാം അപ്പുറമായി ആരാണ് ടാറ്റൂ ചെയ്യുന്നത് എന്നും ഏതാണ് സ്ഥാപനം എന്നും കൃത്യമായി മാനസിലാക്കണം. അതിനു വേണ്ടി നിങ്ങൾ ടാറ്റൂ ചെയ്യുന്ന സ്ഥലം നേരത്തെ തന്നെ സന്ദർശനം നടത്തിയിരിക്കണം. സ്ത്രീകൾ സ്വകാര്യ ഭാഗത്തിൽ ഒന്നും ടാറ്റൂ ചെയ്യുന്നത് ഒന്നും തെറ്റായ കാര്യമല്ല.
എന്നാൽ അങ്ങനെ ചെയ്യാൻ തീരുമാനിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ളയാളെ കൂടെ കൂട്ടണം. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യാൻ പാടുള്ളൂ. എന്നാൽ ചില സ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന പീ ഡാ ന അനുഭവങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ഇനിയും അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാവണം.
തെറ്റായ രീതിയിൽ നിങ്ങളുടെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അനുവാദമില്ല. അതുകൊണ്ടു തന്നെ അത്തരത്തിൽ ഉള്ള അനുഭവം ഉണ്ടായാൽ തുറന്നു പറയുന്നതിൽ മടി കാണിക്കേണ്ട ആവശ്യമില്ല. ഒരാളുടെ പ്രതികരണം തുറന്നു പറച്ചിൽ മറ്റുള്ളവർക്ക് അത്തരത്തിലുള്ള അനുഭവം ഭാവിയിൽ ഉണ്ടാക്കുന്നതിന് തടയിടും എന്ന് സാധിക പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…