അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് സായി പല്ലവി എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി. പ്രേമത്തിന്റെയും ഫിഡയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ശ്രദ്ധ നേടി.
എന്നാൽ അഭിനയത്തിനൊപ്പം ഡാൻസിൽ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള നിബന്ധനകൾ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം തനിക്ക് ചെറുപ്പം മുതൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
അദ്ദേഹത്തെ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്നും സായി പല്ലവി പറയുന്നു. സൂര്യയാണ് സായി പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകൾ ഇങ്ങനെ…
ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്. താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായെന്നും നടി പറയുന്നു. ചിത്രീകരണ സമയത്ത് തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ചും സായി പല്ലവി പറഞ്ഞിരുന്നു. ചെറുപ്പത്തിൽ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി അഭിമുഖത്തിലൂടെ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…