Categories: Celebrity Special

തട്ടമിടാതെ പുറത്തിറങ്ങില്ല, മേക്കപ്പ് ഉപേക്ഷിച്ചു; ഞാനും ഷമാസിക്കയും മോളുമാണ് ജീവിതം; സജിത ബേട്ടി..!!

മിനി സ്ക്രീൻ പരമ്പരകളിൽ വില്ലത്തി വേഷങ്ങൾ അടക്കം ചെയ്തു തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. അതിനൊപ്പം തന്നെ മലയാള സിനിമയിൽ ഒട്ടേറെ ചെറുതും വലുതുമായ വേഷങ്ങളും ചെയ്തിട്ടുണ്ട് താരം. അവതാരകയായും നിരവധി ആൽബങ്ങളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ കുറച്ചു കാലങ്ങളായി താരത്തെ അഭിനയ ലോകത്തിൽ കാണാനേ ഇല്ല. ഷമാസിനെ വിവാഹം ചെയ്തു മൂന്നര വയസുള്ള മകൾക്കൊപ്പം സുഖ ജീവിതത്തിൽ ആണ് സജിത ബേട്ടി ഇപ്പോൾ. മേക്കപ്പ് ഒഴുവാക്കി എന്നും അതിനൊപ്പം തട്ടമിടാതെ താൻ പുറത്തിറങ്ങാറില്ല എന്നും ഉത്തമയായ ഒരു വീട്ടമ്മയാണ് താൻ ഇപ്പോൾ എന്നും താരം പറയുന്നു.

ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തില്‍ സജിത ഉണ്ടെങ്കില്‍ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്. സജിത സന്തോഷത്തോടെ പറയുന്നു. ഗര്‍ഭിണിയായതു മുതല്‍ ആണ് സീരിയല്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. എങ്കിലും അഞ്ചാം മാസത്തിൽ ഒരു വേഷം ചെയ്തിരുന്നു.

ഡെലിവറിക്ക് ശേഷം അത് പൂര്‍ത്തിയാക്കി. ഭര്‍ത്താവും കുഞ്ഞുമൊത്ത് വയനാട്ടിലാണ് സജിത ഇപ്പോള്‍. തത്ക്കാലം കുഞ്ഞിന് വേണ്ടി എടുത്ത ഇടവേള നല്ലൊരു കഥാപാത്രം കിട്ടുന്നതോടെ തിരികെ തീരും എന്നാണ് സജിത പറയുന്നത്. ഭര്‍ത്താവും കുഞ്ഞുമാണ് ഇപ്പോള്‍ ലോകം. ബാലതാരമായി ആണ് സജിത അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

1992 ൽ അഭിനയം തുടങ്ങിയ താരം 2000 ൽ മേലേവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ കൂടി ആണ് ബാലതാരത്തിൽ നിന്നും നടിയായി ഉയരുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള സജിത അന്യഭാഷാ ചിത്രത്തിൽ ഗ്ലാമർ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

ദിലീപ് ചിത്രങ്ങളിൽ സജിത ഉണ്ടെങ്കിൽ വിജയം ആകും എന്നാണ് പറയുന്നത്. ടു കൺട്രിസ് , റിങ് മാസ്റ്റർ , വില്ലാളി വീരൻ , മിസ്റ്റർ മരുമകൻ , മായാമോഹിനി , തുടങ്ങിയ ചിത്രങ്ങളിൽ ദിലീപിനൊപ്പം സജിത അഭിനയിച്ചിട്ടുണ്ട്.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago