മഞ്ജുള എന്ന തെലുങ്ക് നടിയെ അറിയുമോ എന്ന് ചോദിച്ചാൽ മലയാളികൾ ചിലപ്പോൾ നെറ്റി ചുളിച്ചേക്കാം. കാരണം ആ പേര് മലയാളികൾക്ക് അത്ര സുപരിചിതം ആയിരിക്കില്ല. എന്നാൽ സമ്മർ ഇൻ ബത്ലെഹിമിലെ അഞ്ചു നായികമാരിൽ ഒരാളായ അപർണ എന്ന കഥാപാത്രത്തെ ആരും മറക്കാൻ വഴിയില്ല. അപർണ എന്ന കഥാപാത്രം ആയി ചിത്രത്തിൽ എത്തിയത് തെലുങ്ക് നടി മഞ്ജുള ആയിരുന്നു. തെലുങ്ക് നടനും നിർമാതാവും സംവിധായകനും ഒക്കെയായ കൃഷ്ണയുടെ മകളും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരിയും കൂടിയാണ് മഞ്ജുള.
മഞ്ജുളയുടെ ആദ്യത്തെയും അവസാനത്തെയും മലയാളം ചിത്രം ആയിരുന്നു സമ്മർ ഇൻ ബത്‌ലേഹം. മലയാളത്തിൽ പിന്നീട് താരം എത്തി എല്ലാ എങ്കിൽ കൂടിയും മഞ്ജുള ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അഭിനയത്തിൽ നിന്നും വേഗത്തിൽ പിന്മാറി എങ്കിൽ കൂടിയും താരമിപ്പോൾ സംവിധാനവും നിർമാണവും ഒക്കെ ചെയ്യുന്നുണ്ട്. ഇപ്പോൾ നടി നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് ശ്രദ്ധേയം ആകുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് മഞ്ജുള ഇതുവരെ പറയാത്ത രഹസ്യങ്ങൾ തുറന്നു പറഞ്ഞത്. അഭിനയം എന്റെ പാഷൻ ആയിരുന്നു.
സിനിമ കുടുംബം ആയതു കൊണ്ട് തന്നെ ആ വഴി തിരഞ്ഞെടുക്കാൻ ആയിരുന്നു ആഗ്രഹവും. എന്നാൽ കുടുംബവും സുഹൃത്തുക്കളും എല്ലാം അതിന് എതിരായിരുന്നു എന്ന് മഞ്ജുള പറയുന്നു. അതിൽ ഏറ്റവും കൂടുതൽ എതിർത്തത് എന്റെ അച്ഛന്റെ ആരാധകർ ആയിരുന്നു. അവർ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകൾ മറ്റു താരങ്ങൾക്ക് ഒപ്പം റൊമാൻസ് ചെയ്യുന്നത് അവർക്ക് സ്വീകാര്യം ആയിരുന്നില്ല. അവർ മാത്രമല്ല എന്റെ കുടുംബവും സുഹൃത്തുക്കളും സമൂഹവും ഒക്കെ അതിനെ ആ സമയത് എതിർത്തു.
ഞാൻ ഒരു ഇര ആയതു പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മോഹങ്ങൾ തകർന്നു വീണു. അതോടെ ഞാൻ വിഷാദ രോഗി ആയി എന്നും അതിൽ നിന്നും മെഡിറ്റേഷൻ വഴി ആണ് ഞാൻ പുറത്തു കടന്നത് എന്നും 20 വർഷമായി മെഡിറ്റേഷൻ നടത്തുന്നു എന്നും താരം കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…