കണ്ണൂർ സ്വദേശിനിയായ സംവൃത സുനിൽ, സംവിധായകനും നടനുമായ രഞ്ജിത്തിന്റെ കുടുംബ സുഹൃത്ത് കൂടി ആയിരുന്നു, നന്ദനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി ക്ഷണം ലഭിക്കുമ്പോൾ സംവൃത ഒമ്പതാം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു, സിനിമ എന്ന മോഹം ഒട്ടും ഇല്ലാതെ ഇരുന്ന സംവൃത അന്ന് ആ ക്ഷണം സ്നേഹത്തോടെ നിരസിക്കുക ആയിരുന്നു.
തുടർന്നാണ് 2004ൽ സംവൃത സിനിമയിൽ എത്തുന്നത്, തുടർന്ന് വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിടപറഞ്ഞ സംവൃത സുനിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ ചിത്രത്തിൽ കൂടി വീണ്ടും അഭിനയ ലോകത്തേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് സംവൃത തന്റെ സിനിമ പ്രവേഷണത്തെ കുറിച്ച് മനസ്സ് തുറന്നത്.
‘കോളേജ് ഹോസ്റ്റലിൽ രാവിലെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് റഡി ആകാനൊരുങ്ങുമ്പോഴാണ് ലാൽജോസ് ഏട്ടനും രാജീവേട്ടനും എന്നെ കാണാൻ വരുന്നത്. സംവിധായകൻ രഞ്ജിത്ത് അങ്കിൾ കുടുംബ സുഹൃത്താണ്. അങ്കിൾ പറഞ്ഞാണ് അവർ എന്നെ കാണാൻ വരുന്നത്. തലേ ദിവസം വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിൽ അഭിനയിക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു, ഇവരെന്റെ ഉയരമെത്രയെന്നൊക്കെ ചോദിച്ചു. ഉയരം കൂട്ടിപ്പറഞ്ഞാൽ അവർ പേടിക്കുമല്ലോ എന്നു കരുതി അഞ്ച് അടി ഏഴിഞ്ച് ഉയരമുള്ളത് അഞ്ച് എട്ടിൽ കൂടുതലുണ്ടെന്നു പറഞ്ഞു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നെ സെലക്റ്റ് ചെയ്തു എന്ന്. പിറ്റേ ദിവസം രസികന്റെ ഷൂട്ടും തുടങ്ങി. അങ്ങനെയായിരുന്നു തന്റെ സിനിമാപ്രവേശമെന്ന് സംവൃത.
2012ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…