മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒരാൾ ആണ് സംയുക്ത വർമയും ബിജു മേനോനും. ഒരുമിച്ചു അഭിനയിച്ചു പ്രണയത്തിൽ ആകുകയും തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു. മലയാള സിനിമയിലെ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഉള്ള താരം ആണ് ബിജു മേനോൻ എങ്കിൽ വെറും മൂന്നു വർഷം മാത്രം അഭിനയ ലോകത്തിൽ നിൽക്കുകയും 18 ചിത്രങ്ങളിൽ അഭിനയിക്കുകയും മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്ത താരം ആണ് സംയുക്ത.
വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചു സംയുക്ത വന്നില്ല എങ്കിൽ കൂടിയും യോഗയും മറ്റുമായി സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഉണ്ട് സംയുക്ത. എന്നാൽ തന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. 2002 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. മകന്റെ പഠനം ബിജു മേനോന്റെ സിനിമ സെലക്ഷൻ തന്റെ യോഗ എന്നിവ ആണ് സംയുക്തയുടെ യഥാർത്ഥ ലോകം. വിവാദങ്ങളും ഗോസിപ്പുകൾ എന്നിവക്ക് താൻ ചെവി കൊടുക്കാറേ ഇല്ല എന്ന് സംയുക്ത പറയുന്നു.
തന്നെ ട്രോൾ ചെയ്യുന്നതിനെ കുറിച്ചു സംയുക്ത വർമ്മ പറയുന്നു..
ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകൾ വരാറുണ്ട്. എന്നാൽ തങ്ങൾ അതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെ എന്നെ ട്രോൾ ചെയ്യാൻ വേറെ ആരും വേണ്ട. വീട്ടിൽ തന്നെ ആൾ ഉണ്ട്. എന്ത് ഡ്രസ്സ് ഇട്ടാലും ബിജുവേട്ടൻ ആണ് ആദ്യം കമന്റ് പറയുന്നത്. ഒരു വലിയ കമ്മൽ ഇട്ടാൽ ചോദിക്കും. ആഹാ.. വെഞ്ചാമരം ഒക്കെ ഇട്ട് എങ്ങോട്ടാ… അതുപോലെ മുടിയൊന്ന് സ്റ്റൈലിൽ കെട്ടിയാൽ തലയിലെ കിളിക്കൂട് ഗംഭീരം ആയിട്ടുണ്ട്. ഇതൊക്കെ സ്ഥിരം പരിപാടികൾ ആണ്. സംയുക്ത പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…