മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ ഏറെ ഇഷ്ടം തോന്നിയ നടമാരിൽ ഒരാൾ ആയിരുന്നു സന്തോഷ് ജോഗി. ഗായകനായിരുന്ന ജോഗി മുപ്പതോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈ ഒരു ഹിന്ദുസ്ഥാനി സംഗീത സംഘത്തിലായിരുന്ന ജോഗി അവിടെ നിന്നുമാണ് അഭിനയത്തിലേക്ക് എത്തുന്നത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ ആണ് ജോഗി 2010 ൽ ജീവിതം അവസാനിപ്പിക്കുന്നത്. 2005 ൽ ആയിരുന്നു ജോഗി അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
രാജമാണിക്യം ആയിരുന്നു ആദ്യ ചിത്രം. സഹ താര വേഷങ്ങൾ ആണ് കൂടുതലും ചെയ്തത്. ബിഗ് ബിയിലെയും ചോട്ടാമുംബൈയിലും അടക്കം ശ്രദ്ധ നേടിയ താരത്തിന്റെ ഏറെ പ്രാധാന്യം ലഭിച്ച വേഷം കീർത്തിചക്രയിലേത് ആയിരുന്നു. മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ അടക്കം ചെയ്തിട്ടുള്ള സന്തോഷ് ജോഗി മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി , ദിലീപ് എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ , സുരേഷ് ഗോപി , ദിലീപ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ക്രിസ്ത്യൻ ബ്രതെർസ് ആണ് അവസാന ചിത്രം.
ഗായകൻ , നർത്തകൻ , എഴുത്തുകാരൻ എന്നിങ്ങനെ സഹകലകലാ വല്ലഭൻ കൂടിയായിരുന്നു സന്തോഷ് ജോഗി. സുഹൃത്തിന്റെ ഫ്ലാറ്റിലായിരുന്നു ജോഗി ജീവിതം അവസാനിപ്പിക്കുന്നത്. ശെരിക്കും ഇന്നും അറിയാത്ത കാരണമാണ് ജോഗിയുടെ മരണം. അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ തകർത്തു കളഞ്ഞത് ഭാര്യ ജിജിയെ ആയിരുന്നു. ജോഗി മരിക്കുമ്പോൾ വെറും 25 വയസ്സുമാത്രമായിരുന്നു ജിജിയുടെ പ്രായം അതിന് ഒപ്പം രണ്ടു പെൺകുട്ടികളും അച്ഛനില്ലാതെയായി.
പുസ്തകങ്ങൾ എഴുതാനും വായിക്കാനും ഇഷ്ടമുള്ള ആളുകൾ ആയിരുന്നു ജിജിയും ജോഗിയും. ഇരുവരുടെയും പ്രണയ വിവാഹവുമായിരുന്നു. പഠനത്തിൽ വളരെ മിടുക്കിയായിരുന്നു ജിജി ഒരു യാത്രക്കിടെയിലാണ് ജോഗിയെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യമായി കാണുമ്പൊൾ ജോഗിയുടെ കൈയിലെ ഞരമ്പ് മുറിച്ച് തുന്നിക്കെട്ടിയ നിലയിലായിരുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ സന്തോഷ് എന്ന വ്യക്തിയിൽ ജിജിയ്ക്ക് ഏറെ കൗതുകം തോന്നിയിരുന്നു. സംഗീതവും വായനയുമാണ് ഇരുവരെയും അടുപ്പിച്ചത്.
സന്തോഷ് നന്നായി പാടുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുമായിരുന്നു. ജിജിയും അങ്ങനെ തന്നെ. ആ അടുപ്പം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒടുവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2001 ൽ ഇരുവരും വിവാഹിതരായി. സന്തോഷിന്റെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും വലിയൊരു പിന്തുണയായിരുന്നു ജിജി. ഒരു പരാതിയും ജോഗിയോട് അവർ പറഞ്ഞിരുന്നില്ല. കഷ്ടപ്പാടുകൾ ഒരുപാടൊന്നും സന്തോഷിനെ അറിയിക്കാതെ വളരെ ഭംഗിയായാണ് ജിജി അവരുടെ ദാമ്പത്യം മുൻപോട്ട് നയിച്ചത്.
സന്തോഷിന്റെ ആഗ്രഹങ്ങളെ പിന്തുണച്ചിരുന്ന ജിജി ഷോർട്ട് ഫിലിമിന് വേണ്ടി തന്റെ വീടിന്റെ പ്രമാണം വരെ പണയം വച്ച് ജോഗിക്കൊപ്പം നിന്നു. ഷോർട്ട് ഫിലിമെന്ന ജോഗിയുടെ സ്വപ്നം നടക്കാതെ വരികയും ലോണെടുത്ത തുക തിരിച്ചടക്കൻ സാധിക്കാതെ വരികയുമായിരുന്നു. കടബാധ്യതകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാകാം ജോഗി ആത്മഹത്യയിൽ അഭയ൦ പ്രാപിച്ചത് എന്നൊരു തോന്നൽ കുടുംബാംഗങ്ങൾ പങ്കുവച്ചിരുന്നു.
സന്തോഷിന്റെ മാതാപിതാക്കളും ജിജിയും രണ്ട് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ജോഗിയുടെ മരണശേഷം കടബാധ്യതകൾ ഏറുകയും ജിജിയ്ക്ക് മക്കളെയും മാതാപിതാക്കളെയും കൂട്ടി വീട് വിട്ടിറങ്ങേണ്ടി വരികയും ചെയ്‌തു. വീട് വിറ്റ് ബാങ്കിലെ കടം തീർത്ത ജിജി മക്കളുമൊത്ത് വാടകവീട്ടിലേക്ക് മാറി. പിന്നീട് പതിയെ പതിയെ ജീവിതം പടുത്തുയർത്ത ജിജി ഇന്ന് സാപ്പിയൻ ലിറ്ററേച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും നടത്തിപ്പുകാരിയാണ്. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലകളിൽ എല്ലാം നിറസാന്നിധ്യമാണ് ജിജിയിപ്പോൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…