മുൻ നാടക കലാകാരിയായ ചേർത്തല സുമതിയുടെ മകൾ ആണ് സീമ ജി നായർ. നാടകത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സീമ. സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി.
കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ് അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. അമ്പതോളം സിനിമയിലും സീരിയലിലുമായി അഭിനയിച്ചിട്ടുള്ള താരം സാമൂഹിക പ്രവർത്തക കൂടി ആണ്. സിനിമയിൽ തന്റേടമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും ജീവിതത്തിൽ താരം വളരെ സിമ്പിൾ ആണ്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് തന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ട് ആയിരുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ആരുമറിയാത്ത ചില സത്യങ്ങള്‍ സീമ വെളിപ്പെടുത്തത്.
നാടകങ്ങളുടെ പുഷ്മപകാലത്ത് അറിയപ്പെടുന്ന നായിക നടിയായ സീമ ജി നായർ പരിചയ ബന്ധങ്ങളുടെ പുറത്താണ് സിനിമകളിൽ എത്തുന്നത്. 1984 ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെ അഭിനയ ലോകത്തിൽ തുടക്കം കുറിച്ചു. തുടർന്ന് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിൽ പിന്നിൽ നിൽക്കുന്ന കോളേജ് കുമാരിമാരിൽ ഒരാളായി. അതേ വർഷം തന്നെ ഒരു വലിയ ടീമിനൊപ്പം പ്രാധാന്യമര്ഹിക്കുന്ന ഒരു വേഷം സീമ ജി നായർ ചെയ്തിരുന്നു. പക്ഷെ അതാരും തിരിച്ചറിഞ്ഞില്ലത്രെ.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായിട്ടാണ് സീമ ജി നായർ അഭിനയിച്ചത്. എന്നാൽ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹൻലാലിന് പോലും അറിയില്ല അറിയുമായിരുന്നെങ്കിൽ പിന്നീട് പല അവസരത്തിൽ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ് സീമ പറയുന്നത്.
സുകുമാരി, തിലകൻ, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂർ, ഭരത് ഗോപി കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ച ചിത്രത്തിൽ ചെറിയൊരു രംഗത്തായിരുന്നു സീമ ജി നായരുടെ രംഗ പ്രവേശം. മോഹൻലാൽ അവതരിപ്പിക്കുന്ന വിഷ്ണു മോഹൻ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ (അഹല്യ) വീട്ടില്‍ വരുമ്പോൾ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും.
ഇതായിരുന്നു രംഗം. പിന്നീട് പല സിനിമകളിലും കുഞ്ഞു കുഞ്ഞു വേഷങ്ങളിൽ സീമ ജി നായർ എത്തി. ഒന്നും എടുത്ത് പറയാൻ മാത്രം വലിയ കഥാപാത്രങ്ങൾ ആയിരുന്നില്ല. എന്നാൽ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ കുഞ്ഞു ലക്ഷ്മി എന്ന കഥാപാത്രം കരിയറിലെ ഒരു നേട്ടമായിരുന്നു എന്ന് സീമ ജി നായർ പറഞ്ഞു. അതിന് ശേഷം ധാരാളം അവസരം ലഭിയ്ക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷെ അതുണ്ടായില്ല എന്ന് നടി പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…