പാവങ്ങളുടെ മോഹൻലാൽ എന്ന് വിളിക്കാവുന്ന ആളാണ് ടെലിവിഷൻ സീരിയലുകളിൽ തിളങ്ങിയ ഷാജു ശ്രീധർ. മോഹൻലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയിൽ ചുവട് വച്ച നടനാണ് ഷാജു ശ്രീധർ. നടൻ ആയി എത്തുന്നതിന് മുന്നേ മിമിക്രി താരം ആയിരുന്നു ഷാജു.
മോഹൻലാലിന്റെ മുഖത്തോടും ശബ്ദത്തോടും നല്ല സാമ്യം ഉള്ള ആൾ കൂടി ആണ് ഷാജു. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു സിനിമാഭിനയം ആരംഭിക്കുന്നത്. ലാലിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ടു തന്നെ ഷാജു പെട്ടന്ന് ആളുകളുടെ മനസ്സിൽ കയറി.
ഇന്നും ഒരു വേദിയിൽ എത്തിയാൽ ലാലിന്റെ ശബ്ദം അനുകരിച്ച് കാണിക്കാൻ ആണ് ആദ്യം ആളുകൾ ഷാജുവിനോട് പറയാറുള്ളത് ഒരുപാട് സന്തോഷം ഉണ്ടാകുന്ന കാര്യം ആണ്. നടി ചാന്ദിനിയെ ആയിരുന്നു ഷാജു ശ്രീധർ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും.
എന്നാൽ ഇപ്പോൾ എം ജി ശ്രീകുമാർ അമൃത ടിവിയിൽ നടത്തുന്ന ഷോയിൽ എത്തിയ ഷാജുവും അതുപോലെ ചാന്ദിനിയും മനസ്സ് തുറക്കുകയാണ്. തങ്ങൾ ആദ്യം കാണുന്നതും പ്രണയിക്കുന്നതും ഒളിച്ചോട്ടവും വിവാഹവും എല്ലാം പറയുകയാണ് ചാന്ദിനിയും ശ്രീധറും. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 21 വർഷങ്ങൾ കഴിഞ്ഞു.
അതുപോലെ ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത്. ചാന്ദിനി വിവാഹ ശേഷം അഭിനയ ലോകത്തിൽ സജീവമല്ല. നൃത്ത വിദ്യാലയം നടത്തുകയാണ് താരം. മൂത്ത മകൾ നന്ദന ഇപ്പോൾ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. കോട്ടപ്പുറത്തെ കൂട്ടുകുടുംബത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ഞാൻ ഷാജുവിനെ കാണുന്നത്.
സെറ്റിൽ ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് ആണ് ഷാജു എത്തിയത്. അങ്ങനെ എത്തിയത് കൊണ്ട് ആയിരുന്നു ശ്രദ്ധിച്ചതും. അന്ന് ചെറുതായി പരിചയപ്പെട്ടു. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഒരുമിച്ചു അഭിനയിച്ചു. അങ്ങനെ പ്രണയത്തിൽ ആയി. ചാന്ദിനി പറയുന്നു.
എന്നാൽ ഷാജു പറയുന്നത് ഇങ്ങനെ ആണ്.. ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിക്കുമായിരുന്നു. കൂടുതലും ലാൻഡ് ഫോണിൽ കൂടി ആണ് സംസാരിച്ചത്. അത് ഒരിക്കൽ ചാന്ദിനിയുടെ വീട്ടുകാർ കണ്ടു പിടിച്ചു. ഈ ബന്ധം തുടരരുത് എന്നുള്ള താക്കീത് നൽകി. എന്നാൽ ഞങ്ങൾ പ്രണയം തുടർന്നു. തുടർന്ന് ഞാൻ ചാന്ദിനിയുടെ വീട്ടിൽ ചെന്ന് കല്യാണം ആലോചിച്ചു.
എന്നാൽ മിമിക്രി താരത്തിന് വിവാഹം കഴിച്ചു കൊടുക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവസാനം ഒളിച്ചോടി വിവാഹം കഴിച്ചു. പാലക്കാട് രജിസ്ട്രാർ ഓഫീസിൽ ആണ് നടന്നത്. വീട്ടിൽ ഉള്ളവരെ പേടിച്ചാണ് എങ്ങനെ ചെയ്തത്. എന്നാൽ അടുത്ത ദിവസം തന്നെ ഇരുകുടുംബവും ഒന്നായി.
അടുത്ത ദിവസം തന്നെ പാർട്ടി ഒക്കെ നടത്തി. അത് തങ്ങൾക്ക് വല്ലാത്തൊരു അത്ഭുതം ആയിരുന്നു എന്ന് ഷാജു പറയുന്നു. സുനി എന്നാണ് ഷാജു ചാന്ദിനിയെ വിളിക്കുന്നത്. ഒളിച്ചോട്ടത്തിൽ ഒരു മെഡൽ ഉണ്ടായിരുന്നു എങ്കിൽ തങ്ങൾക്ക് അത് ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുന്നേ കിട്ടിയേനെ എന്നും ഷാജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…