ജയിലിൽ നിന്നുമാണ് എനിക്ക് ആ ശീലം കിട്ടിയത്; അവിടെ 41 ദിവസം കിടന്നതിൽ കുറ്റബോധമില്ല; ശാലു മേനോൻ..!!

1,429

ബ്രിട്ടീഷ് മാർക്കെറ്റ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ശാലു മേനോൻ. മലയാളത്തിൽ തിളങ്ങിയ താരം സിനിമക്ക് ഒപ്പം സീരിയലിലും സജീവ സാന്നിധ്യം ആണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയയിലിൽ ആണ് താരം അവസാനമായി അഅഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുള്ള ശാലു മികച്ച നർത്തകി കൂടി ആണ്.

പ്രായത്തെ വെല്ലുന്ന അസാമാന്യ സൗന്ദര്യം ഉള്ള ശാലു ജീവിതത്തിൽ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് കടന്നു വന്നത്. താൻ ഒരു തെറ്റും ചെയ്തട്ടില്ല എന്നും അതുകൊണ്ടു തന്നെ കഴിഞ്ഞ കാര്യങ്ങളിൽ ഒന്നും തന്നെ തനിക്ക് വിഷമം തോന്നിയിട്ടില്ല.

തന്റെ അതുവരെ ഉണ്ടായിരുന്ന ജീവിതത്തെ മാറ്റി എഴുതിയത് ജയിൽ ജീവിതം ആയിരുന്നു എന്ന് ശാലു പറയുന്നു. സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയ താരം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്.

വ്യക്തി എന്ന നിലയിൽ തന്റെ ജീവിതത്തിൽ ഒരു പുതുക്കി പണിയൽ നടന്നത് ജയിൽ ജീവിതത്തിൽ കൂടി ആണ്. അന്ന് വരെ സിനിമയിൽ മാത്രം ജയിൽ ജീവിതം കണ്ടിട്ടുള്ള പോയിട്ടുള്ള ഞാൻ ആദ്യമായി 41 ജയിലിൽ കിടന്നു. പലരെയും കണ്ടു.

എല്ലാ മതത്തിലും വിശ്വസിക്കാൻ തനിക്ക് പ്രചോദനം ആയത് ജയിൽ ജീവിതം ആണ്. ആ വിശ്വാസം ആണ് എന്നെ അവിടെ പിടിച്ചു നിർത്തിയത്. അവിടെ നിന്നും പുറത്തു വന്നപ്പോൾ ഒറ്റ ലക്‌ഷ്യം ആണ് ഉണ്ടായിരുന്നുള്ളൂ. തനിക്ക് ഉണ്ടായ നഷ്ടങ്ങൾ എല്ലാം തിരിച്ചു പിടിക്കണം.

അതൊരു വാശി തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. അടുത്ത ദിവസം തന്നെ നൃത്തത്തിലേക്ക് ഞാൻ കടന്നു. ക്ലാസുകൾ വീണ്ടും തുടങ്ങി. പ്രോഗ്രാമുകൾ ചെയ്തു. ഞാൻ തെറ്റ് ചെയ്തട്ടില്ല പിന്നെ ഞാൻ എന്തിന് വിഷമിക്കണം.

You might also like