Top Stories

ട്രെയിൻ കാത്തു നിൽക്കുമ്പോൾ അവർ എന്നെ പരസ്യമായി അടിച്ചു; ശാലു മേനോന്റെ വെളിപ്പെടുത്തൽ..!!

മലയാളത്തിൽ ഏറെ സുപരിചിതയായ താരം ആണ് ശാലു മേനോൻ. മികച്ച അഭിനയത്രിയും അതോടൊപ്പം മികച്ച നർത്തകിയും ആണ് ശാലു. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന താരം സിനിമ സീരിയൽ രംഗത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരം ആണ്. തുടർന്ന് ഒരു വലിയ ഇടവേളക്ക് ശേഷം വീണ്ടും താരം സീരിയൽ അഭിനയ ലോകത്തിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്. 2000 ൽ പുറത്തിറങ്ങിയ കവർ സ്റ്റോറി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

സിനിമയേക്കാൾ കൂടുതൽ സീരിയൽ മേഖലയിൽ തിളങ്ങിയ താരത്തിന്റെ ആദ്യ സീരിയൽ ഏഷ്യാനെറ്റിലെ പത്തരമാറ്റ് ആണ്. സീരിയൽ സിനിമയേക്കാൾ വീട്ടമ്മക്കാർക്ക് ഇടയിൽ നിൽക്കുന്നത് കൊണ്ട് തന്നെ നിരവധി വീട്ടമ്മമാർ ശാലുവിന്റെ കടുത്ത ആരാധികയാണ്. ശാലു സ്വന്തം യൂട്യൂബ് ചാനലിൽ എങ്ങനെ സിനിമയിലും അഭിനയരംഗത്തും എത്തിയതിനെ പറ്റി ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. കൂടാതെ ഒരിക്കൽ തനിക്ക് റെയിൽ വേ സ്റ്റേഷനിൽ വെച്ച് ഉണ്ടായ സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

സ്ത്രീജന്മം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് മലബാറിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും തന്റെയടുത്ത് മിണ്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അഭിനയം നല്ലതാണ് സീരിയൽ എന്നും കാണാറുണ്ടെന്നും അവർ പറഞ്ഞു അപ്പോളേക്കും ആ കുട്ടികൾ സ്ത്രീജന്മം സീരിയലിലെ സരിക താനാണ് എന്ന് കൂടെ വന്ന അമ്മുമ്മയോടും പറഞ്ഞിരിന്നു.

പിന്നീട് സംസാരം തുടരുന്നതിന്റെ ഇടക്ക് താരത്തിന് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടിയെന്നും ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്. അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങിയെന്നും മായമ്മയെ കണ്ണീർ കുടിപ്പിക്കുന്നത് നീയല്ലേ എന്നൊക്കെ ചോദ്യവും തുടങ്ങി. അവരുടെ ശബ്ദം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും കൂടെയുള്ള മക്കൾ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ലെന്നും താരം പറയുന്നു. ഒരുപാട് ക്ഷമ ചോദിച്ച ശേഷമാണ് മക്കൾ അമ്മുമ്മയെ കൊണ്ട് പോയതെന്നും എന്നാൽ അടി തനിക്ക് കിട്ടിയ അവാർഡായിട്ടാണ് കണക്കാക്കുന്നതെന്നും ശാലു പറയുന്നു.

News Desk

Share
Published by
News Desk
Tags: Shalu menon

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago