Top Stories

എനിക്ക് എതിരെ പ്രവർത്തിച്ചത് ദിലീപേട്ടനോട് അടുപ്പമുള്ളയാൾ; അത് വെളിപ്പെടുത്തിയാൽ വലിയ പൊട്ടിത്തെറി ഉണ്ടാവും; ഷംന കാസിം..!!

റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ തുടങ്ങി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് പൂർണ്ണ എന്ന ഷംന കാസ്സിം (shamna kasim – poorna). അഭിനയത്തിനൊപ്പം മികച്ച നർത്തകിയും മോഡലും കൂടിയാണ് ഷംന. 2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ വലിയ വിജയങ്ങൾ ഉണ്ടാക്കാൻ ഷംനക്ക് കഴിഞ്ഞില്ല എങ്കിൽ കൂടിയും തെലുങ്കിലും തമിഴിലും വമ്പൻ വിജയങ്ങൾ നേടാൻ കഴിഞ്ഞ താരം ആണ് ഷംന. സിനിമക്ക് വേണ്ടി മുടി പൂർണ്ണമായും മുറിച്ചു കളയാൻ തയ്യാറായ താരം കൂടി ആണ് ഷംന.

എന്നാൽ ദിലീപ് ചിത്രത്തിൽ നായികയായി സംവിധായകൻ ഫാസിൽ തന്നെ തീരുമാനിക്കുകയും അഭിനയിക്കാൻ അഡ്വാൻസ് തുക തരുകയും ചെയ്ത ശേഷം അവസാന നിമിഷം ആണ് മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നിന്നും തന്നെ ഒഴുവാക്കിയത് എന്നും ആ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ഷംന പിന്നീട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി താൻ തന്റെ പല സ്റ്റേജ് ഷോകളും മാറ്റി വെച്ച് എന്നും ചിമ്പുവിന്റെ നായികയായി ഉള്ള തമിഴ് ചിത്രം കൂടി താൻ അപ്പോൾ ഒഴുവാക്കി എന്നും കാരണം ദിലീപേട്ടനും ഒന്നിച്ചുള്ള ഒരു ചിത്രം തന്റെ വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്നാൽ ഷൂട്ടിംഗ് തുടങ്ങാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ ഫാസിൽ ഫോണിൽ വിളിച്ചു ഒഴുവാക്കിയ കാര്യം അറിയിച്ചു ദേഷ്യവും സങ്കടവും പ്രതിക്ഷ നഷ്ടപ്പെട്ടിട്ടും താൻ “ഓക്കേ സാർ” എന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടൻ വിളിച്ചുവെന്നും “ഷംന എന്നെ ശപിക്കരുത്” എന്ന് പറഞ്ഞു. എന്നാൽ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷെ തന്നെ വേദനിപ്പിച്ചതിന് ഉള്ള എന്തെങ്കിലും നല്ല റിസൾട്ട്‌ ആ സിനിമക്ക് ലഭിക്കുമെന്നും ദിലീപേട്ടനോട് പറഞ്ഞു. താൻ ശപിച്ചിട്ടില്ലനും എന്നാൽ ആ സിനിമക്ക് ഒരു ശാപം കിട്ടിയെന്നും ഷംന പറയുന്നു.

പിന്നീട് കേരളത്തിൽ പോലും വരാൻ താൻ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയിൽ അവസരം താരമെന്നൊക്കെ ഫാസിൽ സാർ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയിൽ നിന്നും അവസരം നഷ്ടപ്പെടാൻ ദിലീപേട്ടനല്ല കാരണക്കാരൻ അങ്ങനെ ഞാൻ നായികയായി വരുന്നത് താല്പര്യമില്ലായിരുന്നു എങ്കിൽ ആദ്യമേ അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാൽ ആർക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.

എന്നാൽ ഈ സംഭവത്തിൽ ദിലീപേട്ടന് ബന്ധം ഒന്നും ഇല്ല എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ഷംന പറയുന്നു. അദ്ദേഹം നല്ല സുഹൃത്ത് ആണ്. സിനിമ ചെയ്യാൻ കരാർ ഒപ്പിട്ട ശേഷം ദിലീപേട്ടൻ വിളിച്ചു ആത്മാവിശ്വാസം ഒക്കെ നൽകി. എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്.

David John

Share
Published by
David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago