തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവെച്ച നടിയാണ് ശ്വേതാ മേനോൻ. അനശ്വരം എന്ന മമ്മൂട്ടി നായികയായി ആദ്യം അഭിനയിച്ചത് . എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വെൽക്കം റ്റു കോഡെക്കെനാൽ , നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
പക്ഷെ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെ സ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിംഗ് രംഗത്ത ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യ രംഗത്ത് ഒരു താരമായി മാറി.
ഫാഷൻ ലോകത്തിന്റെ തലസ്‌ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ തീരുമാനിച്ചു. തുടർന്നാണ് കാമ.സൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിടുന്നത്. പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു.
ഒരു വിവാദനായികയായി മാറുകയായിരുന്നു താരം. എന്നാൽ അതൊന്നും കൂസാതെ തന്നെ ശ്വേതാ അഭിനയ ലോകത്തിൽ തിളങ്ങി എന്ന് വേണം പറയാൻ. ബോളിവുഡിൽ ആമിർഖാന്റെ അടക്കം നായിക ആകാൻ ശ്വേതക്ക് കഴിഞ്ഞു. തുടർന്ന് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ മലയാളത്തിൽ നായികയായി തിളങ്ങി നിന്നു.
ഇന്ത്യയിലെ മിക്ക ഭാഷയിലും അഭിനയിച്ചിട്ടുള്ള താരത്തിന് സിനിമയിൽ പലരോടും ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇപ്പോഴിതാ ആരാധകർക്കിടയിൽ ശ്വേത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. സിനിമയിൽ ഉള്ള പലരോടും ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
മൂന്ന് കാര്യങ്ങൾക്ക് ആണ് താൻ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് താരം പറഞ്ഞു. കുടുംബം സമ്പത്ത് ആരോഗ്യം എന്നിവയാണ് ശ്വേതയെ സംബന്ധിച്ചുള്ള മൂന്നു കാര്യങ്ങൾ. അതിനാൽ തന്നെ പൈസയ്ക്ക് വേണ്ടി ഒരുപാട് ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു.
എന്നാൽ ചില ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ അതിൽ അഭിനയിക്കേണ്ടി ഇരുന്നില്ല എന്ന് തോന്നിയിട്ടുണ്ട് എന്നും ശ്വേത തുറന്ന് പറഞ്ഞു. എങ്കിൽ പോലും കുടുംബവും സമ്പത്തും ഉണ്ടെങ്കിലും ആരോഗ്യം ഇല്ലെങ്കിൽ നന്നായി ജീവിക്കാൻ കഴിയില്ല എന്നും താരം വ്യക്തമാക്കി.
ഇത് കൂടാതെ താൻ ഒരു വികാര ജീവി ആയതിനാൽ സിനിമയിൽ ഉള്ള പലരോടും ക്രഷ് തോന്നിയിട്ടുണ്ടെന്നും താരം തുറന്ന് പറഞ്ഞു. ഇപ്പോൾ ശ്വേത പറഞ്ഞ ഈ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയികൊണ്ട് ഇരിക്കുന്നത്. കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം.
ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. ‘അനശ്വരം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷം അവർ മോഡലിങ്ങിലേയ്ക്ക് കടന്നു. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…