മലയാളത്തിൽ റാംജി റാവു സ്പീകിംഗ് എന്ന ചിത്രത്തിൽ കൂടി അന്നുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന വിജയ മന്ത്രങ്ങൾ മാറ്റിയെഴുതിയ സംവിധായകർ ആയിരുന്നു സിദ്ധിഖ് ലാൽ എന്നിവർ. എന്നാൽ ഏറെ കാലം കഴിയാതെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. സിദ്ധിഖ് സംവിധായകൻ ആയി തന്നെ തുടർന്നപ്പോൾ ലാൽ നടനായും സംവിധായകൻ ആയും നിർമാതാവ് ആയും എല്ലാം മലയാള സിനിമയിൽ മാത്രല്ല തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ തിളങ്ങി.
ലാൽ അഭിനയിച്ച ഒട്ടേറെ സിനിമകൾ സൂപ്പർഹിറ്റുകൾ ആയി മാറി. തെങ്കാശിപ്പട്ടണം ഒക്കെ അത്തരത്തിൽ വലിയ വിജയമായി മാറിയ സിനിമ ആയിരുന്നു. എന്നാൽ താൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ലജ്ജ തോന്നിയ ഒരു വേഷത്തെ കുറിച്ചാണ് ലാൽ സംസാരിച്ചത്. താൻ ഒട്ടേറെ ലജ്ജിച്ചു അഭിനയിച്ച ചിത്രം ആണെങ്കിൽ കൂടിയും തീയറ്ററിൽ ആ സീനുകൾക്ക് കയ്യടി കിട്ടി എന്ന് ലാൽ പറയുന്നു. തനിക്ക് വല്ലാത്ത ചമ്മൽ ആയിരുന്നു ആ രംഗം ചെയ്യുമ്പോൾ.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം കൂടി ആയിരുന്നു അത്. ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ ആ രംഗം തനിക്ക് ചമ്മൽ ഉണ്ടാക്കി എങ്കിൽ കൂടിയും അതിൽ കൂടി ആ സിനിണക്ക് ഗുണമായി എന്നും ലാൽ പറയുന്നു. സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മൽ തോന്നുന്ന നിമിഷങ്ങൾ. അങ്ങനെയൊരു അനുഭവമായിരുന്നു സാൾട്ട് ആന്റ് പെപ്പർ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളിൽ ഞാനും ശ്വേതയും അതിലെ പ്രണയ സീൻ അഭിനയിക്കുമ്പോൾ അത് കാണാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് പോലും ഇതെന്ത് പൊട്ട സിനിമയാണെന്ന് തോന്നി കാണും. പക്ഷേ തിയേറ്ററിൽ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ മഹത്വം മനസിലാകുന്നത്. പക്ഷെ എന്റെ ചമ്മൽ ആ സിനിമക്ക് ഗുണം ചെയ്തു. അഭിനയ ജീവിതത്തിൽ അങ്ങനെ ചില നിമിഷങ്ങളുണ്ടാകും. അഭിനയിക്കുന്ന സമയത്ത് വല്ലാതെ ലജ്ജ തോന്നും. പിന്നീട് ആ സിനിമ തന്നെയാകും നടനെന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള അനുഭവം സമ്മാനിക്കുകെന്നും ലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…