മലയാള സിനിമയിൽ എന്നും മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെ നായികയായി സല്ലാപം എന്ന ചിത്രത്തിൽ കൂടി 1996 ൽ ആയിരുന്നു മഞ്ജു അഭിനയ ലോകത്തേക്ക് എത്തുന്നത്. ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർ ദാസ് ആയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കഥ പറയുന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് മനോജ് കെ ജയൻ കലാഭവൻ മണി എന്നിവർ ആയിരുന്നു.
കലാഭവൻ മണിയുടെ ആദ്യ ചിത്രം കൂടി ആയിരുന്നു സല്ലാപം. സാക്ഷ്യം എന്ന ചിത്രത്തിൽ വേഷം ചെയ്തായിരുന്നു മഞ്ജുവിന്റെ തുടക്കം എങ്കിൽ കൂടിയും നായികയായി എത്തിയത് സല്ലാപത്തിൽ ആയിരുന്നു. ഇപ്പോൾ മഞ്ജുവിനെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും വൈറൽ ആകുന്നത്. മഞ്ജു ആദ്യം നായികയായി എത്തിയ സല്ലാപത്തിൽ ഡബ്ബിങ് അറ്റൻഡ് ചെയ്യാൻ പോയത് ഞാൻ ആയിരുന്നു. ലോഹി വേറെ തിരക്കിൽ ആയത് കൊണ്ടും പുതു മുഖ താരം ആയതുകൊണ്ടും ആയിരുന്നു എന്നോട് പോകാൻ പറഞ്ഞത്. ശ്രീജ ആണ് മഞ്ജുവിന് വേണ്ടി ഡബ്ബ് ചെയ്തത്.
ഡബ്ബിങ്ങിൽ മഞ്ജുവിന്റെ സീനുകൾ കണ്ടുകൊണ്ടു ഇരുന്നപ്പോൾ തോന്നി എന്തൊരു അഭിനയ സിദ്ധിയാണ് ആ കുട്ടിക്ക് എന്ന്. ഇമോഷണൽ ഡയലോഗുകൾ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു എന്ന് സിബി മലയിൽ പറയുന്നു. ആ കുട്ടിയെ കൊണ്ടു ചെയ്യിക്കാതെ മൊറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്തത് കണ്ടപ്പോൾ അന്ന് തന്നെ വിളിച്ചു ചോദിച്ചിരുന്നു. എന്നാൽ റിലീസ് ചെയ്യാനുള്ള തിരക്കുകൾ കൊണ്ട് പുതുമുഖത്തിനോടുള്ള വിശ്വാസക്കുറവും കൊണ്ട് ആയിരുന്നു മറ്റൊരാൾ ഡബ്ബ് ചെയ്തത്. അങ്ങനെ ആണ് ആദ്യമായി മഞ്ജു വാര്യർ എന്ന അഭിനയത്രിയുടെ കഴിവുകൾ കാണുന്നതും മനസിലാക്കുന്നതും.
തുടർന്ന് സല്ലാപത്തിന്റെ വിജയ ആഘോഷം തിരുവനന്തപുരത്ത് നടക്കുമ്പോൾ, അന്ന് ഞാനും മഞ്ജുവും ലോഹിയും നിൽക്കുന്നതിനിടെ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണെന്ന് ലോഹി മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജന്മമില്ല. നീ അഭിനയിക്കാൻ വേണ്ടി പിറന്നതാണ്. ശരിക്കും അത് സത്യമാണ്. ലോഹിയുടെ ദീർഘ വീക്ഷണത്തിന്റെ അല്ലെങ്കിൽ ആ പ്രവചനത്തിന്റെ തുടർച്ചായിട്ടാണ് ഞാൻ അതിനെ ഇപ്പോഴും കാണുന്നത്.
കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്കുട്ടിയാണ് മഞ്ജു. അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നാണ് ഒരു സിനിമാസ്വാദകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മഞ്ജുവിനെ ഏറ്റവും അടുത്ത് കാണുന്ന ആളെന്ന നിലയിലും എനിക്ക് അതിനെ അങ്ങനെ നോക്കി കാണുന്നതാണ് ഇഷ്ടമെന്ന് സിബി മലയിൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…