ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സിതാര ആദ്യമായി മലയാളം സിനിമയിൽ അഭിനയിക്കുന്നത്. 1984 ൽ പുറത്തിറങ്ങിയ കാവേരി ആയിരുന്നു ആ ചിത്രം. ആകാലത്തിൽ മോഹിനിയാട്ടം പഠിച്ചിരുന്ന സിതാര ആ കലാലയത്തിൽ പുതുമുഖങ്ങളെ തിരഞ്ഞു രാജീവ് നാഥേ എത്തിയപ്പോൾ ആണ് സിത്താരയെ കണ്ടെത്തുന്നതും അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നതും.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ആയിരുന്നു ശ്രദ്ധേയമായ തുടക്കം. ആര്യൻ പാദമുദ്ര നാടുവാഴികൾ മഴവിൽക്കാവടി ചമയം ഗുരു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സിത്താരക്ക് കഴിഞ്ഞു. സിനിമയിൽ സൗഭാഗ്യങ്ങൾ കൊണ്ട് മൂടി എങ്കിൽ കൂടിയും 48 വയസ്സ് കഴിഞ്ഞ താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.
തിരുവനന്തപുരം കിളമാനൂരിൽ ആയിരുന്നു താരം ജനിക്കുന്നത്. ചെറുപ്പം മുതൽ തന്നെ വിവാഹം എന്ന രീതിയോട് തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നാണ് സിതാര പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങൾ സിത്താരക്ക് മുന്നിൽ ലൊക്കേഷനിൽ അന്തംവിട്ട് നോക്കി നിന്ന സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് ഗോപി.
താനും ജയറാമും അന്തം വിട്ടു നോക്കി നിന്ന നായികയാണ് സിത്താര. ഞാൻ സിനിമയിലെത്തുന്ന കാലത്ത് ആദ്യമായി കണ്ട പ്രധാന നായികയായിരുന്നു സിത്താര. കഴിവ് കൊണ്ടും അഭിനയ മികവ് കൊണ്ടും ഞാനും ജയറാമും ഒക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു നടിയാണ് സിത്താര. വചനം ഒരുക്കം എന്നീ സിനിമകളിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ഗുരു എന്ന ചിത്രത്തിൽ ഒരുമിച്ചുള്ള സീനുകൾ കുറവായിരുന്നുവെങ്കിലും അതും എണ്ണത്തിൽ കൂട്ടാം.
വചനം എന്ന ചിത്രത്തിലാണ് ഞാനും ജയറാമും സിത്താരയും ഒരുമിച്ചഭിനയിച്ചത്. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സിത്താരയുടെ അഭിനയം കണ്ട് ഞങ്ങൾ അന്തം വിട്ട് നിന്നത്. ഈ ചിത്രത്തിലെ ‘നീർമിഴി പീലിയിൽ നീർമണി തുളുമ്പി’ എന്ന ഗാനം ആ സമയത്ത് വലിയ ഹിറ്റായിരുന്നു. സിത്താര പിന്നീട് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്ക് എന്ന് പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. അവർ ആ സമയത്ത് വളരെ തിരക്കുള്ള ഒരു അഭിനേത്രി ആയിരുന്നു.’ സുരേഷ് ഗോപി പറയുന്നു.
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…