സാറല്ലേ സ്ഫടികം ചെയ്തത്, സൂപ്പറാട്ടോ; ഈ അടുത്ത കാലത്ത് ഒരു ചെറിയ കുട്ടിയിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവെച്ച് ഭദ്രൻ..!!

100

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പിറന്നത് നാല് ചിത്രങ്ങൾ, അതിൽ മൂന്നും വമ്പൻ വിജയങ്ങൾ. എന്നാൽ എക്കാലവും എപ്പോഴും പ്രായവും ഭേദമന്യേ പ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന കഥാപാത്രം ഒന്നേ ഉള്ളൂ, അത് ആടുതോമയാണ്.

മോഹൻലാൽ ചെയ്ത ഇരട്ട ചങ്കുള്ള, മുണ്ട് പറിച്ച് എതിരാളിയെ അടിക്കുന്ന ഉശിരുള്ള പൗരുഷത്തിന്റെ അവസാന വാക്കാണ് ആടുതോമ എന്ന കഥാപാത്രം. ഈ കഥാപാത്രവും സിനിമയും പല ഭാഷകളിൽ വീണ്ടും എത്തിയപ്പോഴും മോഹൻലാലിന്റെ റോമതിനെ അഭിനയം പോലും പുറത്തെടുക്കാൻ ആർക്കും കഴിയില്ല എന്നുള്ളതാണ് സത്യം.

ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്, ഇനിയൊരു സ്പടികം ഉണ്ടാവില്ല, അതിനൊരു രണ്ടാം ഭാഗവും എടുക്കാൻ കഴിയില്ല. മോഹൻലാൽ എന്ന നടന് അല്ലാതെ മറ്റാർക്കും കാലം എത്ര കഴിഞ്ഞാലും യുഗങ്ങൾ മാറി വന്നാലും ചെയ്യാൻ കഴിയില്ല എന്നും ഭദ്രൻ പറയുന്നു.

അടുത്തിടെ ക്വു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭദ്രൻ ചിത്രത്തെ പറ്റി മനസു തുറന്നതിങ്ങനെ. “അടുത്തിടെ വീടിനടുത്തുള്ള ജംഗ്ഷനിലൂടെ ഞാൻ പോകുകയായിരുന്നു. അപ്പോൾ എന്റെ എതിരെ ഒരു ചെറിയ പയ്യൻ വന്നു . അവൻ എന്നെ കണ്ടതും ഭദ്രൻ സാർ അല്ലെ എന്ന് ചോദിച്ചു.ഞാൻ ചിരിച്ചു കൊണ്ട് “അതേടാ മോനെ” എന്ന് പറഞ്ഞു. “സാർ അല്ലെ സ്ഫടികം ചെയ്തത്. സൂപ്പറാ കേട്ടോ ” എന്ന് അവൻ പറഞ്ഞു. ഞാൻ അവനെ എടുത്തു പൊക്കി സന്തോഷത്തോടെ ചിരിച്ചു . ജീവിതത്തിൽ ഇതുവരെ കിട്ടാത്ത സന്തോഷവുമായി ആണ് ഞാൻ തിരികെ വീട്ടിലേക്ക് നടന്നത്.

അന്ന് കിട്ടിയ അടിയാണ് സ്ഫടികത്തിന് പ്രചോദനം

'റിലീസിന് ശേഷം ഇതുവരെ ഞാന്‍ സ്ഫടികം കണ്ടിട്ടില്ല'ആട് തോമ സ്‌ക്രീനിലെത്തിയിട്ട് മാര്‍ച്ച് 30ന് 24 വര്‍ഷം. സ്ഫടികത്തിന്റെ രചയിതാവും സംവിധായകനുമായ ഭദ്രന്‍ പറയുന്നു, സ്ഫടികത്തിന് പ്രചോദനമായ അധ്യാപകന്റെ കഥ, ചെകിട്ടത്തേറ്റ അടിയുടെ ഓര്‍മ്മ, എന്ത് കൊണ്ട് റീമേക്ക് വേണ്ടെന്ന് വച്ചു. അഭിമുഖം പൂര്‍ണരൂപത്തില്‍ ദ ക്യു യു ട്യൂബ് ചാനലില്‍.

Posted by The Cue on Friday, 29 March 2019

You might also like