മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു , കെ പി എ സി ലളിത എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വമ്പൻ വിജയം ആയിരുന്നു.
ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് ഗുഡ് നൈറ്റ് മോഹൻ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഈ സിനിമ എടുക്കുമ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഗുഡ് നൈറ്റ് മോഹൻ. സഫാരി ചാനലിൽ ആണ് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞത്.
ഭദ്രൻ ഈ സിനിമയുടെ കഥ തന്നോട് പറഞ്ഞപ്പോൾ താൻ ചെയ്യാം എന്ന് സമ്മതിക്കുക ആയിരുന്നു. എന്നാൽ തുടർച്ചയായി മോഹൻ നിർമ്മിക്കുന്ന ചിത്രങ്ങൾ ചെയ്തു വന്ന മോഹൻലാൽ മറ്റൊരു നിർമാതാവിനെ തേടാൻ സംവിധായകനോട് ആവശ്യപ്പെട്ടു.
എന്നാൽ പല നിർമ്മാതാക്കളോടും കഥ പറഞ്ഞു എങ്കിൽ കൂടിയും മുണ്ടുപറിച്ച് മോഹൻലാൽ അടിക്കുന്നത് മാറ്റണം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതോടെ വീണ്ടും തന്നെ കാണാൻ ഭദ്രൻ എത്തിയത് എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു.
ഈ സിനിമ ഷൂട്ടിങ് ആരംഭിച്ചു പലപ്പോഴും മുടങ്ങി എന്നും മോഹൻ പറയുന്നു. പല കാരണങ്ങൾ ഉണ്ടായിരുന്നു. മോഹൻലാലിന് അസുഖം വന്നത് ഒക്കെ ഒരു കാരണം ആയിരുന്നു. താനും മോഹൻലാലും ആയും അതുപോലെ ഭദ്രനും മോഹൻലാലും ആയും എല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.
താൻ മോഹൻലാൽ അസുഖം ബാധിച്ചിട്ട് കാണാൻ ചെല്ലാത്തത് ആയിരുന്നു പിണക്കത്തിന് കാരണം. മോഹൻലാൽ അത്തരം കാര്യങ്ങളിൽ പെട്ടന്ന് സങ്കടം വരുന്ന ആൾ ആണ് എന്നും ഗുഡ് നൈറ്റ് മോഹൻ പറയുന്നു. എന്നാൽ താൻ ആ സമയത്തിൽ ദുബായിൽ ആയിരുന്നു.
സിനിമ പൂർത്തി ആയി പ്രിവ്യു ഷോ താൻ കുടുംബ സമേതം കണ്ടു. പിന്നീട് റിലീസ് ഡേറ്റിങ് ആദ്യ ഷോ കാണണം എത്തിയപ്പോൾ തീയേറ്ററിന് മുന്നിൽ ജനസാഗരം ആയിരുന്നു എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു. റിലീസ് ദിവസം തിയറ്ററുകളില്‍ കയറാൻ പറ്റാത്ത അത്രയും തിരക്കായിരുന്നു. പൊലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങൾ തിയറ്ററിൽ കയറിയത്.
സിനിമ കാണാൻ ഇത്രയും ആളുകൾ വരുന്നതാണ് ഒരു നിർമാതാവിന്റെ സന്തോഷം. അത് വീണ്ടും കാണാൻ ഞാൻ തിയറ്ററിന്റെ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോൾ കാണുന്നത് 600 രൂപ മുതല്‍ 800 രൂപ വരെയാക്കി ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നതാണ്. അന്ന് ബാൽക്കണി ടിക്കറ്റിന് അൻപതോ അറുപതോ രൂപയേ ഉള്ളൂ.
ആരാണ് അത് വിറ്റതെന്ന് ഞാൻ അന്വേഷിച്ച് കണ്ടുപിടിച്ചു. ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് പൊലീസുകാർ അവിടെയുണ്ടായിരുന്നു. നാല് ഷോക്ക് പതിനഞ്ചോ ഇരുപതോ ടിക്കറ്റ് ഇവർ വാങ്ങും. അത് 750 അല്ലങ്കിൽ 800 രൂപയൊക്കെ ആയിട്ട് വിൽക്കും. അങ്ങനെ ഏകദേശം 60000 രൂപ ഒരു ദിവസം ഇവർ കൊണ്ട് പോകുന്നുണ്ട്.
അത്രയും ഷെയർ നിർമാതാവായ എനിക്കില്ല.’ ഇന്ന് ഈ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. കാരണം ഇപ്പോൾ ടിക്കറ്റ് വില 300 ഒക്കെ ആണല്ലോ.. അന്ന് ഞാൻ സംഘടനയിൽ പരാതി നൽകിയിരുന്നു. മുംബൈയിലും തമിഴ് നാട്ടിലും പോലെ റിലീസ് ചെയ്ത രണ്ടു ദിവസം നിർമാതാവിന് ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ കഴിയുന്ന പോലെ ആക്കണം എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…