മലയാളികൾക്ക് ഏറെ പ്രിയങ്കരനും സുപരിചിതനായ താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും അതുപോലെ സമസ്തമേഖലയിലും തന്റേതായ ഇടം നേടിയ താരമാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും അച്ഛന്റെ വഴിയേ തന്നെ മലയാള സിനിമയിൽ സജീവമാണ്.
ഇടക്കാലത്തിൽ ആരോഗ്യസ്ഥിതിയിൽ മോശമായിരുന്നു ശ്രീനിവാസന്റെ അവസ്ഥ. സ്ട്രോക്ക് വരെ സംഭവിച്ച താരം ഇപ്പോൾ വീണ്ടും അതിനെയെല്ലാം മറികടന്ന് വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. ഈ ഘട്ടത്തിൽ ആയിരുന്നു ശ്രീനിവാസൻ മഴവിൽ മനോരമ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ആ സമയത്തിൽ നൽകിയ അഭിമുഖത്തിൽ ശ്രീനിവാസനും ഭാര്യ വിമലയും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീനിയേട്ടൻ അങ്ങനെ ഒന്നും ഇമോഷണലായി താൻ കണ്ടിട്ടില്ല. പക്ഷെ മഴവിൽ മനോരമ പരിപാടിക്ക് ഇടയിൽ അദ്ദേഹം കരഞ്ഞുപോയി. വിമല ടീച്ചർ പറയുന്നു.
വിനീതിനും ഒപ്പം കല്യാണിക്കും പ്രണവിനും അവാർഡ് ഒന്നിച്ചു പ്രഖ്യാപിച്ചപ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർത്തുപോയി. സത്യത്തിൽ അങ്ങനെ ഒരു സന്ദർഭം ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാനോ ലാലോ പ്രിയനോ ഒരിക്കലും ചിന്തിച്ചട്ടില്ല. ഹൃദയം ചിത്രത്തിന്റെ അവാർഡ് വാങ്ങാൻ ആയിരുന്നു മക്കൾ എത്താത്ത വേദിയിലേക്ക് അച്ഛന്മാരെ ക്ഷണിച്ചത്.
അതുപോലെ ശ്രീനിവാസൻ അസുഖ ബാധിതനായ സമയത്തിൽ പ്രണവ് മോഹൻലാൽ വീട്ടിൽ വന്നപ്പോൾ ഉണ്ടായ സംഭവത്തിനെ കുറിച്ചും വിമല ടീച്ചർ പറയുന്നുണ്ട്. ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദം ആകുന്നതിനു മുന്നേ ഒരു ദിവസം വിനീതിനൊപ്പം പ്രണവ് വീട്ടിൽ വന്നു.
അങ്ങനെ ആരേലും വന്നാൽ ഞങ്ങൾ സാധാരണയായി ശ്രീനിയേട്ടനെ വിളിച്ചുണർത്തി പിടിച്ചുകൊണ്ടുവന്ന് കാണിക്കാറാണ് പതിവ്. പക്ഷെ അന്ന് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം തന്നെ നടന്നു വന്നു ഹാളിൽ വന്നിരുന്നു. ഉറക്കത്തിൽ ആയിരുന്ന അദ്ദേഹം എങ്ങനെയോ ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ അപ്പു വന്നിട്ടുണ്ട് എന്നുള്ളത് അറിഞ്ഞു.
അങ്ങനെയാണ് അദ്ദേഹം പുറത്തേക്ക് വന്നത്. വിമല ടീച്ചർ ഇത് പറയുമ്പോൾ ശ്രീനിവാസനും പറയുന്നു. തനിക്ക് വലിയ ഇഷ്ടമാണ് പ്രണവിനെ എന്ന്. അത് ഒരിക്കലും മോഹൻലാലിൻറെ മകൻ ആയതുകൊണ്ടല്ല. മറിച്ച് അവന്റെ വ്യക്തിത്വം കൊണ്ടാണ്. അതുകൊണ്ടു കൂടിയാണ് താൻ പ്രണവിനെ ഇഷ്ടപ്പെടുന്നത്. മഴവിൽ മനോരമ അവാർഡ് വേദിയിൽ മോഹൻലാൽ ഉമ്മ വെച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, അതുകൊണ്ടല്ലേ നമ്മൾ അദ്ദേഹത്തിനെ മോഹൻലാൽ എന്ന് വിളിക്കുന്നത്. ശ്രീനിവാസൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…