ചെമ്പൻ വിനോദ് തിരക്കഥ എഴുതി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്തു ഒരു കൂട്ടം പുതുമുഖങ്ങൾ അഭിനയിച്ചു വമ്പൻ വിജയം ആയ ചിത്രം ആണ് അങ്കമാലി ഡയറീസ്. സിനിമ വിജയം ആയതു കൂടാതെ ഒരുപിടി നല്ല അഭിനേതാക്കളെ മലയാള സിനിമക്ക് ലഭിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച ചിത്രത്തിൽ നായികമാരിൽ ഒരാൾ ആയിരുന്നു ശ്രുതി ജയൻ.
നിറം കുറഞ്ഞു പോയതിന്റെ പേരിൽ തനിക്ക് ഒരിക്കൽ പോലും സങ്കടം തോന്നിയിട്ടില്ല എന്നും വെളുത്ത ആൾ ആയിരുന്നു എങ്കിൽ താൻ സിനിമയിൽ എത്തുക പോലും ഇല്ലായിരുന്നു എന്ന് താരം പറയുന്നു. ശ്രുതി ജയൻ പറയുന്നത് ഇങ്ങനെ..
‘എനിക്ക് തോന്നുന്നത് എന്റെ നിറം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കിൽ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാൻ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്. അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും. ഈ നിറം എനിക്ക് അഭിമാനമാണ്. ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരിൽ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയില്‍ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ട്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…