മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിൽ കൂടി അഭിനയത്തിൽ ചുവടു വെച്ച താരം സു സു സുധി വാത്മീകം എന്ന ചിത്രത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. അഭിനേതാവ് കൂടിയ ആയ മുരളി കൃഷ്ണ ആണ് ശിവദയുടെ ഭർത്താവ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവം ആയ ശിവദാ മകളുടെ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. താൻ തിരക്കുന്ന സമയത് മകളെ നോക്കുന്നത് ഭർത്താവു ആണെന്ന് താരം പറഞ്ഞിരുന്നു.
ഇപ്പോൾ തനിക്ക് മകൾ ജനിച്ചതിന് ശേഷം ഉണ്ടായ പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ച് ആണ് താരം മനസ്സ് തുറന്നത്.. താൻ അതിനെ എങ്ങനെയാണ് അതിജീവിച്ചത് എന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമയും ഡാൻസും യാത്രയും ഒക്കെ ആയി ജീവിതം ആകെ തിരക്ക് പിടിച്ചത് ആയിരുന്നു. അതിനു ഇടയിൽ ആണ് കുഞ്ഞതിഥിയെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പുകൾ ജോലിക്ക് പോകാതെ വീട്ടിൽ ഏറുന്ന സമയത് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആണ് ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ഇനി ഒറ്റക്ക് ചെയ്യാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞത്.
ആ സമയത്ത് ദേഷ്യവും സങ്കടവും ഒക്കെ വരുമായിരുന്നു. അമ്മയാവാൻ ഉള്ള തയ്യാറെടുപ്പിൽ സന്തോഷവതിയായി ഇരിക്കാൻ ആണ് ആഗ്രഹം എങ്കിൽ കൂടിയും ഇടയ്ക്കു മൂട് മാറുമ്പോൾ ഒറ്റക്ക് ഇരുന്നു കരയും. ജീവിതത്തിലെ മനോഹരമായ കാലങ്ങളിൽ ഒന്ന് തന്നെയാണ് ഗർഭാവസ്ഥ എന്നൊക്കെ പറയും എങ്കിലും അത്ര സുഖകരം ആയിരുന്നില്ല. ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ട് ശരീരം വല്ലാതെ മെലിഞ്ഞിരുന്നു. യോഗ യും മെഡിറ്റേഷനും ഒക്കെ ചെയ്യുമായിരുന്നു. അതുപോലെ തന്നെ ഇഷ്ടം പോലെ പാട്ടുകളും കേൾക്കാറുണ്ടായിരുന്നു.
ആ സമയത്ത് സിനിമയിലെ ചില അവസരങ്ങൾ തേടി എത്തി ഇരുന്നു എങ്കിൽ കൂടിയും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ശിവദ പറയുന്നു. പ്രസവ ശേഷം ഉള്ള പോസ്റ്റ് പാർട്ടം ഡിപ്രെഷനെ അതിജീവിച്ചതിനെ കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. കുഞ്ഞു കരയുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ഉണ്ടായിരുന്നു എന്നും ഉറക്കം ഇല്ലാത്ത രാത്രികളിൽ കൂടി ആണ് ഞാൻ കടന്നു പോയിരുന്നത്. അതിരാവിലേ ഒക്കെ അവളെ കയ്യിൽ എടുത്തു ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഉറക്കം ഇല്ലായ്മയും ക്ഷീണവുമൊക്കെ ആയി ആ സമയത്ത് വല്ലാതെ മോശം അവസ്ഥയിൽ ആയിരുന്നു താൻ.
അമ്മയും മുരളിയും ഒക്കെ ശക്തമായ പിന്തുണ തന്നിരുന്നു. പ്രസവ ശേഷം വല്ലാതെ തടി കൂടിയിരുന്നില്ല. അത്തരത്തിൽ പേടി ഉണ്ടെങ്കിൽ മാത്രമേ ഭാരം കൂടു എന്നും ശിവദ പറയുന്നു. യോഗ ചെയ്യാറുണ്ട് ആ സമയത്ത്. വിവാഹ ശേഷം ആണ് തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. പ്രസവം കഴിഞ്ഞു മൂന്നാം മാസം അഭിനയിക്കാൻ പോയിരുന്നു. അമ്മയായിരുന്നു ആ സമയത് മകളുടെ കാര്യങ്ങൾ നോക്കിയത്. കുടുംബത്തിൽ എല്ലാവരും കൂടെ ഉണ്ടായിരുന്നു.
അങ്ങനെ ആണ് വീണ്ടും അഭിനയിക്കാൻ തുടങ്ങിയത് എന്നും ശിവദ പറയുന്നു. അരുന്ധതി എന്നാണ് മകളുടെ പേര്. അവൾ ഇപ്പോൾ നല്ല ആരോഗ്യവതിയാണ് എന്ന് പറയുന്നു. മൂന്നു മാസം പ്രായം ഉള്ളപ്പോൾ തന്നെ അവൾ എനിക്ക് ഒപ്പം ലൊക്കേഷനിൽ വന്നു തുടങ്ങിയത് എന്ന് ശിവദ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…