മലയാളത്തിലെ ആക്ഷൻ കിംഗ് സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി. സിനിമ ലോകത്തിൽ പോലീസ് വേഷങ്ങൾ ഇത്രയേറെ അവിസ്മരണീയമാക്കിയ മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. ഭരത്ചന്ദ്രൻ ഐപിഎസ് പോലെ നിരവധി പോലീസ് വേഷങ്ങൾ ആണ് സുരേഷ് ഗോപി തൻറെ കരിയറിൽ ചെയ്തിട്ടുള്ളത്.
നീണ്ട കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച പാപ്പനിലും സുരേഷ് ഗോപി ഉള്ളത് പോലീസ് വേഷത്തിൽ തന്നെയാണ്. ഇടക്കാലത്തിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി മാറിയ സുരേഷ് ഗോപി കുറച്ചു കാലങ്ങൾക്ക് മുന്നേ ആയിരുന്നു വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വന്നത്. പാപ്പൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
യഥാർത്ഥ ജീവിതത്തിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിൽ എന്തൊക്കെ ചെയ്യും എന്നായിരുന്നു ചോദ്യം. സുരേഷ് ഗോപി ഇതിനു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.. ഞാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയി ഇരുന്നു എങ്കിൽ കെ റയിൽ എന്ന പേരിൽ ജനങ്ങളെ കയ്യേറ്റം ചെയ്ത മുഴുവൻ ഉദ്യോഗസ്ഥരെയും തല അടിച്ചു പൊളിക്കുമായിരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മേക്കപ്പ് ഇട്ട് പോലീസ് യൂണിഫോം ഒക്കെ ഇട്ടുകഴിഞ്ഞാൽ എനിക്ക് ഒരു വീറുകയറും. അതുകൊണ്ട് ആയിരിക്കും ഞാൻ അവതരിക്കുന്ന പോലീസ് കഥാപാത്രങ്ങൾ ജനങ്ങൾക്ക് ഇടയിൽ ഇത്രക്കും സ്വാധീനം ഉണ്ടാക്കുന്നത്. എന്നെ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയി കാണാൻ അച്ഛന് ആഗ്രഹം ഉണ്ടായിരുന്നു.
അച്ഛൻ അത് പറഞ്ഞു പലപ്പോഴും വിഷമിപ്പിക്കുന്നത് കാണുമ്പോൾ ഞാൻ ഇങ്ങനെ പറയും. അച്ഛൻ പോലീസുകാരൻ അല്ലല്ലോ.. ഞാൻ ഒരുപിടി പോലീസ് വേഷങ്ങൾ അല്ലെ തന്നത്. ജനങ്ങൾക്ക് ഒപ്പം നിന്ന് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമ്പോൾ ആണ് പോലീസുകാരൻ സ്ക്രീനിലും സൂപ്പർ ആകുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ സംസാരിച്ച് അതിനുള്ള ഫലം കണ്ടെത്തിക്കൊടുക്കണം.
ഞാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിൽ കെ റെയിൽ എന്ന പേരിൽ ജനങ്ങളെ കയ്യേറ്റം ചെയ്ത എല്ലാ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ.. സുരേഷ് ഗോപി പറയുന്നു
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…