രാധിക മാതാപിതാക്കളുടെ സെലക്ഷൻ; നേരിൽ കാണുന്നത് വിവാഹനിശ്ചയത്തിന് ശേഷം; വിവാഹത്തെ കുറിച്ച് സുരേഷ് ഗോപി..!!

1,238

മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി എന്ന സൂപ്പർ താരം. സിനിമകൾ പോലീസ് വേഷങ്ങൾ ഏറെ ചെയ്തിട്ടുള്ള സുരേഷ് ഗോപി അഭിനയ ജീവിതത്തിൽ ഏറെ വ്യത്യസത്മായ ഒരു കഥാപാത്രം തന്നെയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം.

സുരേഷ് ഗോപിക്ക് ഒപ്പം ശോഭന ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ. പുത്തൻ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുയാണ് സുരേഷ് ഗോപി. അച്ഛന്‍ ഗോപിനാഥന്‍ പിളളയും അമ്മ വി ജ്ഞാന ലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്.

അവരുടെ സെലക്ഷൻ ആയിരുന്നു രാധിക എന്നും ആണ് സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ;

‘1989 നവംബര്‍ 18 നു തിയ്യതി കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്ന സുരേഷ് ഗോപിയെ അച്ഛൻ വിളിച്ച് വിവാഹാലോചനയെക്കുറിച്ച് പറയുകയുണ്ടായി.

തങ്ങൾക്ക് മരുമകളായി ഈ കുട്ടി മതിയെന്നും നിനക്ക് ഭാര്യയായി ഈ കുട്ടി മതിയോ എന്ന് ഒന്നു നോക്കണം എന്നുമായിരുന്നു അച്ഛൻ എന്നോട് ചോദിച്ചത്. എനിക്ക് മാതാപിതാക്കളുടെ സെലക്ഷനിൽ വളരെ വിശ്വാസമായിരുന്നു. അതിനാൽ ഞാൻ രാധികയെ കാണുന്നത് വിവാഹനിശ്ചയത്തിന് ശേഷമാണ്.’

You might also like