ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി എന്ന മലയാള സിനിമയുടെ ഇഷ്ടതാരം വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചുവരികയാണ്. തിരിച്ചുവരവിൽ വമ്പൻ വിജയങ്ങൾ മാത്രമായിരുന്നു സുരേഷ് ഗോപി സ്വന്തമാക്കിയത്. അഭിനേതാവ് ആയി മലയാളി മനസുകളിൽ ചേക്കേറിയ സുരേഷ് ഗോപി ഇടക്കാലത്തിൽ സാമൂഹിക രാഷ്ട്രീയ മേഖലയിലും സജീവമായി നിന്നിരുന്നു.
ബാലതാരമായി ഓടയിൽ നിന്നും എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് ചുവടുവെച്ച സുരേഷ് ഗോപി പിന്നീട് സഹ നടനായും വില്ലൻ ആയും നായകനായും എല്ലാം മലയാളി മനസുകളിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ എല്ലാം തന്നെ തിളങ്ങിയിരുന്നു. കൂടാതെ ദേശിയ അവാർഡും സംസ്ഥാന അവാർഡുകളും നേടിയ സുരേഷ് ഗോപി കൂടുതലും തിളങ്ങിയിട്ടുള്ളത് പോലീസ് വേഷങ്ങളിൽ കൂടി ആയിരുന്നു.
സീരിയസ് വേഷങ്ങൾ എന്നും കൈകാര്യം ചെയ്യുന്ന സുരേഷ് ഗോപി എന്നാൽ ചില ചിരി പടർത്തുന്ന കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. മനു അങ്കിളിലെ മിന്നൽ പ്രതാപനും തെങ്കാശിപ്പട്ടണത്തിലെ കണ്ണൻ മുതലാളിയും അതുപോലെ സുന്ദരപുരുഷനിലെ സൂര്യ നാരായണും എല്ലാം പ്രേക്ഷക മനസുകളിൽ വേറിട്ടൊരു അഭിനയ ശൈലി സുരേഷ് ഗോപി കാണിച്ചു തന്നിട്ടുണ്ട്. മലയാളത്തിൽ തനിക്ക് സിനിമയിൽ നിന്നുള്ള സൗഹൃദങ്ങളെ കുറിച്ച് സുരേഷ് ഗോപി പലപ്പോഴും മനസ്സ് തുറക്കാറുണ്ട്.
അത്തരത്തിൽ വലിയ സൗഹൃദം സുരേഷ് ഗോപി ഇന്നും കാത്തുവെക്കുന്ന ആൾ ആണ് നടൻ ദിലീപുമായി ഉള്ളത്. താൻ അഭിനയ ലോകത്തിൽ പിന്മാറി വീട്ടിൽ ഇരുന്നപ്പോൾ താൻ തിരിച്ചുവരണം എന്ന് പറഞ്ഞു വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്ത സിനിമ നടൻ ഒരാൾ ദിലീപ് മാത്രമായിരുന്നു എന്ന് സുരേഷ് ഗോപി പല വേദികളിലും പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിക്കും മോഹൻലാലിനും തോന്നാത്ത മനസ്സ് ആയിരുന്നു ദിലീപിന് ഉണ്ടായിരുന്നത് എന്നും സുരേഷ് പറഞ്ഞിട്ടുണ്ട്. പാപ്പാന്റെ വലിയ വിജയത്തിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന മേ ഹും മൂസ എന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ എത്തിയപ്പോൾ ആണ് വീണ്ടും ദിലീപ് ആയിട്ടുള്ള സൗഹൃദത്തെ കുറിച്ച് സുരേഷ് ഗോപി മനസ്സ് തുറന്നത്. സ്നേഹത്തോടെ ശകാരിക്കുന്നയാൾ ആൾ ആണ് ദിലീപ്.
ദിലീപിന്റെ സ്നേഹത്തോടെയുള്ള ശകാരം കൊണ്ട് നഷ്ടമായത് തന്റെ ഫുഡ് ആയിരുന്നു. നിങ്ങൾക്ക് വയർ ചാടുകയാണ് അതിനുള്ള കാരണം തൈരാണ്. മേലാൽ ഇനി കഴിക്കരുത്. ചേച്ചി.. ഇനി സുരേഷേട്ടന് തൈര് കൊടുക്കരുത്. അതാണ് വയറ് ഇങ്ങനെ..
ഇതാണ് സ്നേഹത്തോടെയുള്ള ശകാരം. പിന്നെ ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ മേക്കിങ് സമയത്തിൽ ഒരുപാട് ത്യാഗം ചെയ്തു നഷ്ടം സഹിച്ച് ഇരുപത് ദിവസം എന്നോട് ചോദിച്ചിട്ടുണ്ട് അവസാനം എന്നോട് അറുപത് ദിവസം മെനക്കെട്ട് ആ സിനിമക്ക് വേണ്ടി. വമ്പന്മാരുടെ ഒക്കെ ആവശ്യത്തിന് വേണ്ടി എന്നെ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം തെറ്റിച്ചു. എന്റെ ഒരു പടവും അന്ന് കിടന്നു പോയത് ഇതുവരെ ഇറങ്ങിയിട്ടില്ല. അവൻ കുറച്ചു കാശ് ഉണ്ടാക്കുമെങ്കിൽ ഇനി ആ പടം തീർത്ത് അവൻ ഇറക്കണം സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…