ഇന്ന് മലയാള സിനിമ ആഘോഷിക്കുന്ന ദിവസം ആണ് ചെറിയ താരങ്ങൾ മുതൽ മലയാള സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വരെ ആശംസകളുമായി എത്തിക്കഴിഞ്ഞു. അതെ മലയാളത്തിന്റെ എവർഗ്രീൻ നായകൻ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനമാണ് ഇന്ന്.
മലയാളത്തിൽ എന്നും അഭിമാനമായി നിൽക്കുന്ന താരമാണ് മമ്മൂട്ടി. നാനൂറിലധം സിനിമകളിൽ കഴിഞ്ഞ അമ്പത് വർഷങ്ങൾ കൊണ്ട് അഭിനയിച്ചു കഴിഞ്ഞു മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. ആരാധകർ സഹപ്രവർത്തകർ മമ്മൂക്കയുടെ ഈ ജന്മദിനം വളരെ ഗംഭീരമായി ആഘോഷിക്കുകയാണ്.
ഇപ്പോൾ മമ്മൂട്ടിയുടെ മകൾ സുറുമി വാപ്പക്ക് വലിയ വ്യത്യസ്തമായ പിറന്നാൾ സമ്മാനം ആണ് വൈറൽ ആകുന്നത്. മകൾ ദുൽഖർ സൽമാൻ പിതാവിന്റെ പാതപിന്തുടർന്ന് അഭിനയ ലോകത്തിൽ എത്തിയപ്പോൾ മകൾ സുറുമി തിഞ്ഞെടുത്തതും കല ജീവിതം തന്നെയാണ്.
എന്നാൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി പെയിറ്റിംഗ് ആണ് സുറുമി തിരഞ്ഞെടുത്ത വഴി. ആ വഴിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി എങ്കിൽ കൂടിയും മമ്മൂട്ടിയുടെ ജന്മദിനത്തൽ മകൾ സർപ്രൈസ് ആയി നൽകിയ ആ സമ്മാനത്തിന് വലിയ വില തന്നെയുണ്ട്.
മകൾ സുറുമി വാപ്പിച്ചിക്ക് വരച്ചുനൽകിയ ഒരു പോട്രെയ്റ്റ് പെയിന്റിംഗ് ആണ് ഏവർക്കും ശ്രദ്ധ നൽകുന്നത്. ഒരു ചിത്രകാരി ആണെങ്കിലും ഇത് ആദ്യമായാണ് താരപുത്രി ഒരു പോർട്രൈറ്റ് ചെയ്യുന്നത്. മകളുടെ ചിത്രത്തിൽ ഇലകൾക്കും പൂക്കൾക്കും ഇടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് കാണാൻ സാധിക്കുന്നത്.
ചിത്രത്തോടൊപ്പം സുറുമിയുടെ വാക്കുകൾ ഇങ്ങനെ…
വാപ്പിച്ചിയെ വരക്കാൻ തുടങ്ങുമ്പോൾ മനസിൽ ഒരു വലിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം എത്രയോ എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖമാണത്. കൂടത്തെ ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.
വാപ്പിച്ചിയുടെ ചിത്രം വരയ്ക്കമെന്ന് പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ട് എങ്കിലും പക്ഷേ ഇതുവരെ അതിനു മുതിർന്നട്ടില്ല. ഇത്തവണ അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരക്കാനായതിൽ വളരെയധികം സന്തോഷമുണ്ട് എന്നും സുറുമി പറയുന്നു. ചിത്രം ഇതിനോടകം ആരാധകർക്ക് ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…