മലയാള സിനിമയിൽ സ്ത്രീ ഹാസ്യ സാമ്രാട്ടുകളിൽ ഒരാൾ ആണ് തെസിനി ഖാൻ. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് തെസിനി ഖാൻ. ഫലിതരസ പ്രാധാനമായ പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നടിയാണ് തെസിനി ഖാൻ. 1988 ൽ ഡെയിസി എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്ത് എത്തുന്നത്.
പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നല്ല കയ്യടക്കം തെസിനി ഖാന് ഉണ്ട്. 2020 ലെ മോഹൻലാൽ അവതാരകൻ ആയ ബിഗ് ബോസിലും പങ്കെടുത്തിരുന്നു.
തെസിനി ഖാനെ പ്രേക്ഷകർക്ക് നന്നായി അറിയാമെങ്കിൽ കൂടിയും താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല എന്നുള്ളത് തന്നെ ആണ് സത്യം. എന്നാൽ താൻ വിവാഹം കഴിച്ച ആൾ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.
എന്നാൽ തന്റെ വിവാഹ ജീവിതം ഒരു പരാജയം തന്നെ ആയിരുന്നു. വിവാഹ ജീവിതത്തിലെ താളപ്പിഴകൾ കുറിച്ച് ആണ് താരം ഇപ്പോൾ മനസ് തുറക്കുന്നതും. ചിരിപ്പിക്കാൻ കഴിവുള്ള തെസ്‌നിയെ പോലെ ഉള്ള പലരും ജീവിതത്തിൽ കൈപ്പേറിയ ജീവിത സാഹചര്യത്തിൽ കൂടി എത്തിയ ആളുകൾ ആണ്.
ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഷോയിൽ ആണ് തെസിനി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. എം ജി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ ആണ് തെസിനി അതിഥിയായി എത്തിയത്. തന്നെക്കാൾ കൂടുതൽ ഹ്യൂമർ സെൻസ് ഉള്ള ആൾ ആണ് അമ്മ.
ആളുകളുടെ പേരുകൾ ഒക്കെ രസകരമായി ആണ് അമ്മ പറയുന്നത്. പിഷാരടിയെ ശങ്കരാടി എന്നാണ് അമ്മ വിളിക്കുന്നത്. പിഷു ആ വിളി കേൾക്കാറും ഉണ്ട്. ഇതിനു ഇടയിൽ ആണ് തെസിനി വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് എം ജി ചോദിക്കുന്നത്.
എല്ലാവര്ക്കും ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാറുണ്ട്. അതുപോലെ എനിക്ക് ജീവിതത്തിൽ പറ്റിയ അബദ്ധം ആണ് വിവാഹം. എല്ലാ കാര്യങ്ങളും സൂക്ഷിച്ചു കരുതലോടെ ചെയ്യുന്ന ആൾ ആണ്. സിനിമയിലേക്ക് വന്നപ്പോൾ പോലും അങ്ങനെ തന്നെ ആണ്. തിരിച്ചു നോക്കുമ്പോൾ സന്തോഷം ആണ്.
എന്നാൽ പറ്റിപ്പോയ അബദ്ധം ആണ് വിവാഹം. കൂടിപ്പോയാൽ രണ്ടു മാസം. വിവാഹം എന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യം ആണ്. കെട്ടുന്നയാളിൽ നിന്നും അതാണ് ആഗ്രഹിക്കുന്നത്. എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്ന് ആണെങ്കിൽ എന്തിനാണ് വിവാഹം. പതിനഞ്ചു വർഷം മുന്നേ ആയിരുന്നു വിവാഹം.
വളരെ സിമ്പിൾ ആയിരുന്നു വിവാഹം. തിരിഞ്ഞു നോക്കില്ല. ഒന്നും ചെയ്യില്ല. പേരിന് മാത്രം ആണ് ഭർത്താവ്. കുടുംബത്തിന് ഒപ്പം സന്തോഷത്തോടെ കഴിയാൻ ആണ് ആഗ്രഹം. പുള്ളിയുടെ സുഹൃത്തുക്കൾ തന്നെ ആണ് അഭിനയ ലോകത്തിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ അച്ഛൻ അമ്മ ഒക്കെ ആണ് ജീവിതം. ഇനി ഒരു വിവാഹം വേണ്ട എന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…