Categories: Celebrity Special

വടിവേലുവിനെ നായകനായി തീരുമാനിച്ചു; അവസാനം നായകനായി എത്തിയത് വിജയ്; ആ സൂപ്പർഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ..!!

ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് വിജയ്. ഇളയദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം കഴിഞ്ഞ പത്ത് വർഷങ്ങൾ ആയി വിജയങ്ങൾ മാത്രമുള്ള നടനായി മാറിയിരുന്നു.

തുടക്കകാലത്തിൽ പ്രണയ നായകൻ. തുടർന്ന് ആക്ഷൻ ഹീറോ.. എന്നാൽ ഇപ്പോൾ എല്ലാത്തരത്തിലും ഉള്ള സിനിമകൾ ഒരുപോലെ ചെയ്യുന്ന താരമായി വിജയ് മാറി. വിജയിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്. തുള്ളാതെ മനവും തുള്ളും , പോക്കിരി അങ്ങനെ ഒട്ടേറെ സിനിമകൾ.

എന്നാൽ വടിവേലു എന്ന തമിഴകത്തെ ഹാസ്യ സാമ്രാട്ട് നായകനാക്കാൻ തീരുമാനിച്ച ചിത്രത്തിൽ അവസാനം വിജയ് നായകനായി എത്തിയ കഥ എപ്പോൾ ഒരു അഭിമുഖത്തിൽ പറയുക ആണ് സംവിധായകൻ. പുതു മുഖ സംവിധായകൻ ഏഴിൽ ഒരു തിരക്കഥ ഒരുക്കുന്നു.

അയാൾ ആ പ്രണയ കഥയുമായി ഒത്തിരി നായകന്മാരെ കാണുന്നു. എല്ലാവരും തിരസ്കരിക്കുന്നു. എന്നാൽ അവസാനം വിജയ് നായകനായി ചിത്രം ചരിത്ര വിജയമായി മാറുന്നു. 1999 ൽ പുറത്തിറങ്ങിയ തുള്ളാതെ മനവും തുള്ളും ആണ് ചിത്രം. എസ് ഏഴിൽ ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

വിജയിക്ക് നായികയായി എത്തിയ സിമ്രാന് ഈ സിനിമയിൽ കൂടി മികച്ച നായികക്കുള്ള ആ വർഷത്തെ തമിഴ് നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു. മണിവർണ്ണൻ , ദാമു , വായപുരി എന്നിവരാണ് മറ്റു താരങ്ങൾ ആയി എത്തിയത്. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് എസ്.എ. രാജ് കുമാറാണ് സംഗീതം നൽകിയത്. ആർ സെൽവയാണ് ഛായാഗ്രഹണം.

തമിഴകത്തിൽ മാത്രമല്ല കേരളത്തിലും വലിയ വിജയമായി മാറിയ ഈ ചിത്രം 200 ദിവസത്തിലധികം പ്രദർശനം നടത്തുകയും ചെയ്തു. തമിഴ്നാട് സർക്കാരിന്റെ രണ്ട് അവാർഡുകൾ ഈ ചിത്രം സ്വന്തമാക്കി. തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തെക്കുറിച്ച് അധികം ആർക്കും ഒരു അറിയാത്ത മറ്റൊരു കഥ അടുത്തിടെ മാധ്യമത്തിലൂടെ സംവിധായകൻ പറയുക ഉണ്ടായി.

ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതിന് ശേഷം താൻ അതുമായി പല നായകന്മാരെയും അന്വേഷിച്ചു. മറ്റ് നിവൃത്തിയില്ലാതെ വടിവേലുവിനേയും സംവിധായകൻ സമീപിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ ഇഷ്ടപ്പെട്ട വടിവേലു താൻ ആ നായക കഥാപാത്രം അവതരിപ്പിച്ചാൽ നന്നാകുമോയെന്ന ആശയം പറയുന്നു.

ആറു മാസത്തിലധികം ചിത്രത്തിന് മറ്റൊരു നായകനെയും കിട്ടിയില്ല എങ്കിൽ താൻ തീർച്ചയായും നായകനാകാം എന്ന ഉറപ്പു നൽകി അദ്ദേഹം സംവിധായകനെ തിരിച്ചയക്കുകയായിരുന്നു.

തുടർന്ന് സൂപ്പർ ഗുഡ് ഫിലിംസ് ഈ ചിത്രം ഏറ്റെടുക്കുന്നത് അതിനു ശേഷമാണ്. വിജയ് സിമ്രാൻ എന്നിവർ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ഈ ചിത്രം വലിയ വിയജയമാവുകയും ചെയ്തു. വിജയുടെ അഭിനയ ജീവിതത്തിൽ എന്നും ഓർമ്മപ്പെടുത്തുന്ന ഒരു ചിത്രവും പിറന്നു.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago