മലയാള സിനിമ വളരുകയാണ്, കുറച്ചു വർഷങ്ങൾക്ക് മുബ് 3 കോടിയിൽ സൂപ്പർ താര സിനിമകൾ അടക്കം പൂർത്തിയായിരുന്ന മലയാള സിനിമയിൽ ഇന്ന് 30 കോടി ഒക്കെ സാധാരണ ബഡ്‌ജറ്റ് ആയി തുടങ്ങി. മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം നൂറു കോടി ബഡ്ജറ്റിൽ ആണ് എത്തുന്നതാണ് എന്നാണ് അണിയറ പ്രവർത്തകർ തന്നെ പ്രഖ്യാപനം നടത്തിയത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഇവർ ആണ്.
പത്താം സ്ഥാനത്ത് ഉള്ളത് നിവിൻ പൊളിയാണ്. ദിലീപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിൽ കൂടി 2009ൽ മലയാള സിനിമയിൽ എത്തിയ നിവിൻ പോളി അഭിനയ ജീവിതത്തിൽ പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ പ്രതിഫലം ആയി വാങ്ങുന്നത് 45 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്.
ഒമ്പതാം സ്ഥാനത്ത് ഉള്ളത് ജയസൂര്യയാണ്, 2002ൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ ആണ് ജയസൂര്യ നായകനായി എത്തിയ ആദ്യ ചിത്രം, ജയസൂര്യ 50 ലക്ഷം മുതൽ 55 ലക്ഷം വരെയാണ് ഒരു ചിത്രത്തിൽ പ്രതിഫലം വാങ്ങുന്നത്.
എട്ടാം സ്ഥാനത്ത് ഉള്ളത് ജയറാം ആണ്. തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ജനപ്രിയ നായകനായി ബോക്സോഫീസ് വിജയങ്ങൾ നിരവധി സ്വന്തമാക്കിയ നടനാണ് ജയറാം, അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടൻ ആയിരുന്നു എങ്കിലും സമീപ കാലത്ത് വലിയ വിജയങ്ങൾ ഉണ്ടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രതിഫലവും അതുപോലെ തന്നെ കുറഞ്ഞു, പരമാവധി അറുപത് ലക്ഷം രൂപ വരെയാണ് ജയറാം ഒരു ചിത്രത്തിൽ വാങ്ങുന്നത്.
2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തുകയും, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രങ്ങൾ ചെയ്തിട്ടുള്ള ദുൽഖർ സൽമാൻ ഏഴാം സ്ഥാനത്ത് ആണ് ഉള്ളത്. മികച്ച വിജയങ്ങളും വമ്പൻ ഫാൻസ് സപ്പോർട്ട് ഉണ്ടായിട്ട് കൂടി, അമിതമായ ചാർജ്ജ് വാങ്ങാതെ അഭിനയിക്കുന്ന നടനാണ് ദുൽഖർ. 65 ലക്ഷം മുതൽ 75 ലക്ഷം വരെയാണ് ദുൽഖർ വാങ്ങുന്നത്.
ആറാം സ്ഥാനത്ത് ഉള്ളത് ഫഹദ് ഫാസിൽ ആണ്, ആദ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷം മലയാള സിനിമ എഴുതി തള്ളിയ ഫഹദ്, തിരിച്ചു വരവ് ഗംഭീരം ആക്കി, മോഹൻലാലിന് ശേഷം മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന് പേരുകേട്ട നടനാണ് ഫഹദ്, അദ്ദേഹം ഒരു ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം, 70 ലക്ഷം മുതൽ 80 ലക്ഷം വരെയാണ് ഫഹദ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് വാങ്ങുന്നത്.
അഞ്ചാം സ്ഥാനത്ത് ഉള്ളത് കുഞ്ചാക്കോ ബോബൻ ആണ്. ഒരുകാലത്ത് മലയാള സിനിമയിൽ പ്രണയ നായകനായി തിളങ്ങിയ ചാക്കോച്ചന് യുവ ഹൃദയങ്ങളുടെ ഹരം തന്നെ ആയിരുന്നു, ഇടക്ക് അഭിനയത്തിൽ നിന്നും ഒരു വലിയ ഇടവേള എടുത്തു എങ്കിൽ കൂടിയും സിനിമയിൽ തിരിച്ചെത്തിയ ചാക്കോച്ചൻ ഒരു ചിത്രത്തിന് തൊണ്ണൂറ് ലക്ഷം മുതൽ ഒരു കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.
മലയാള സിനിമയിൽ നായകനായും സംവിധായകൻ ആയും ഒക്കെ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ ആണ് നാലാം സ്ഥാനത്ത് ഉള്ളത്, മോഹൻലാൽ, മമ്മൂട്ടി തലമുറക്ക് ശേഷം മലയാള സിനിമയെ താങ്ങി നിർത്താൻ കെൽപ്പ് ഉള്ള നടനായ പൃഥ്വിരാജ് ഒരു ചിത്രത്തിൽ വാങ്ങുന്നത് ഒരു കോടി മുപ്പത് ലക്ഷം മുതൽ ഒരു കോടി അമ്പത് ലക്ഷം വരെയാണ്.
മൂന്നാം സ്ഥാനത്ത് ഉള്ള മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപ് ആണ്. ഹിറ്റ് ചിത്രത്തിന് ഉള്ള യധാർത്ഥ ഫോർമുല കണ്ടെത്തി, കുടുംബ പ്രേക്ഷകരെ തീയറ്ററുകളിൽ ജന സാഗരം ആക്കുന്ന നടനാണ് ദിലീപ്, ദിലീപ് ഒരു ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം, അദ്ദേഹം ഒരു ചിത്രത്തിൽ പ്രതിഫലം ആയി വാങ്ങുന്നത് ഒരു കോടി എഴുപത് ലക്ഷം മുതൽ രണ്ടു കോടി അമ്പത് ലക്ഷം വരെയാണ്.
രണ്ടാം സ്ഥാനത്ത് ഉള്ളത് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെ കാലമായി മലയാള സിനിമയുടെ നെടും തൂണായി നിൽക്കുന്ന മമ്മൂക്ക, ഒരു ചിത്രത്തിൽ പ്രതിഫലം വാങ്ങുന്നത് രണ്ട് കോടി മുതൽ രണ്ടു കോടി അഞ്ച് ലക്ഷം വരെയാണ്.
കുറെയേറെ വർഷങ്ങൾ ആയി എതിരാളികൾ ഇല്ലാതെ ബോക്സോഫീസ് വിജയങ്ങളിലും ജന പ്രതീയിലും ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കുന്നതിലും എതിരാളികൾ ഇല്ലാത്ത മോഹൻലാൽ ആണ് ഒന്നാണ് സ്ഥാനത്ത്. ഇന്ത്യക്ക് പുറത്തും തെലുങ്കിലും വലിയ ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ. അദ്ദേഹം ഒരു ചിത്രത്തിൽ രണ്ടേകാൽ കോടി മുതൽ മൂന്ന് കോടി വരെയാണ് മോഹൻലാൽ പ്രതിഫലം ആയി വാങ്ങുന്നത്.
ടൈം ഓഫ് ഇന്ത്യയാണ് ഈ പ്രതിഫല കണക്കുകൾ പുറത്ത് വിട്ടത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…