മലയാളത്തിൽ ഏറെ ആരാധകർ ഉള്ള യുവ നടൻ ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ ഒട്ടേറെ കഥാപാത്രങ്ങൾ നായകനായും വില്ലനായും സഹ നടനായും എല്ലാം താരം ചെയ്തിട്ടും ഉണ്ട്. മലയാളികളുടെ മല്ലു സിങ്ങും മസിൽ അളിയനുമായ ഉണ്ണി. ഒട്ടേറെ കഷ്ടപ്പെട്ട് മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ തന്റേതയായ ഇടം നേടിയെടുത്ത യുവ താരങ്ങളിൽ ഒരാൾ കൂടി ആണ് ഉണ്ണി മുകുന്ദൻ.
ജനത ഗാരേജ് എന്ന ചിത്രത്തിൽ തെലുങ്കിൽ ജൂനിയർ എൻടിആറിന്റെ വില്ലൻ വേഷം ചെയ്യാൻ ഉള്ള ഭാഗ്യം വരെ ലഭിച്ചു ഉണ്ണിക്ക്. അതെ ചിത്രത്തിൽ അതുല്യ നടൻ മോഹൻലാലിന്റെ മകന്റെ വേഷത്തിൽ ആയിരുന്നു ഉണ്ണി എത്തിയത്. മലയാളത്തിലെ മല്ലു സിങ് ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ യുവതാരങ്ങൾക്ക് ഇടയിൽ ഏത് തരം വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത താരം ആണ് ഉണ്ണി മുകുന്ദൻ.
ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാള സിനിമയുടെ മസിലളിയൻ കൂടി ആണ്. ഗോഡ് ഫാദർ ഇല്ലാത്ത മലയാള സിനിമയിലെ താരം കൂടി ആയ ഉണ്ണിക്ക് സിനിമയിൽ എത്തിയ ആദ്യ കാലങ്ങളിൽ ഒട്ടേറെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറയുന്നു. ഒരു നിമിഷത്തിൽ സിനിമ ഉപേക്ഷിച്ചു ആർമിയിലോ പോലീസിലോ ചേരാൻ വരെ താൻ ആഗ്രഹിച്ചിരുന്നതായി ഉണ്ണി മുകുന്ദൻ പറയുന്നു.
പൃഥ്വിരാജ് നായകനായി എത്തേണ്ടി ഏറുന്ന മല്ലു സിങ് എന്ന ചിത്രത്തിൽ പ്രിത്വിരാജിനെ നായക വേഷം തന്നിലേക്ക് എത്തിയപ്പോൾ അത് വമ്പൻ വിജയം ആക്കാനും തനിക്ക് കഴിഞ്ഞു എന്നും അതൊരു മഹാഭാഗ്യമായി ആണ് താൻ കരുതുന്നത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം മല്ലു സിങിന്റെ ലൊക്കേഷനിൽ ഉണ്ടായ ഒരു സംഭവം ആണ് ക്ലബ് ഹൌസ് ആപ്ലിക്കേഷനിൽ ആരാധകരുമായി സംസാരിക്കാൻ എത്തിയപ്പോൾ ഉണ്ണി മനസ് തുറന്നത്.
ഉണ്ണിക്കൊപ്പം കുഞ്ചാക്കോ ബോബൻ , മനോജ് കെ ജയൻ , ബിജു മേനോൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മല്ലു സിംഗ്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് തനിക്ക് ഒരു ഫോൺ സന്ദേശം വന്നു എന്നും താൻ ഒരു ടീച്ചർ ആണെന്നും ഉണ്ണിയുടെ വലിയ ആരാധികയാണ് എന്നും സമയം ഉള്ളപ്പോൾ ഫോണിൽ വിളിച്ചോട്ടെ എന്നും മെസേജ് അയച്ചു. ഞാൻ ഒക്കെ താങ്ക്സ് എന്ന് മറുപടിയും കൊടുത്തു.
തുടർന്ന് ഫോണിൽ സംസാരിച്ചു. എന്നാൽ ആ ലൊക്കേഷനിൽ തന്നോട് ഒപ്പം അഭിനയിച്ചത് സീനിയർ താരങ്ങൾ ആയിരുന്നു. അവർക്ക് മുന്നിൽ വെച്ച് ഫോൺ കാൾ വരുമ്പോൾ ഞാൻ കട്ട് ചെയ്തു വിട്ടു. ഫോൺ എടുത്തില്ല. നിരന്തരം വിളിക്കാൻ തുടങ്ങിയപ്പോൾ സഹ താരങ്ങൾ എന്നെ ഉപദേശിച്ചു. തുടക്കകാലം ആണ് ഇപ്പോൾ തന്നെ ജാഡ കാണിച്ചാൽ ഔട്ട് ആയി പോകും ഫോണിൽ സംസാരിക്കൂ എന്നും എന്നാൽ അത്യാവശ്യം ഉള്ള ആൾ അല്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.
പിന്നെയും വിളി തുടരുന്നു. അപ്പോൾ അവർ എന്നോട് ചോദിച്ചു എന്താ നീ ഇന്ദു വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്ന്. അപ്പോൾ ആണ് എനിക്ക് സംശയം തോന്നിയത് തനിക്ക് മാത്രം അറിയുന്ന പെൺകുട്ടിയുടെ പേര് ഇവർ എങ്ങനെ അറിഞ്ഞു എന്ന്.
എന്നാൽ അപ്പോൾ ആണ് ആ സത്യം ഞാൻ മനസിലാക്കിയത് എന്നും വിളിച്ചത് സുരാജേട്ടൻ ( സുരാജ് വെഞ്ഞാറമൂട് ) ആയിരുന്നു എന്നും തന്നെ ശബ്ദം മാറ്റി വിളിച്ചു പറ്റിച്ചത് ആയിരുന്നു എന്നും. എന്നെ കളിയാക്കാൻ ഉള്ള എന്തേലും കിട്ടുമോ എന്ന് അറിയാൻ അവർ തമ്മിൽ ഈ കാര്യത്തിൽ ബെറ്റ് വരെ വെച്ചിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…