മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിലുകളിൽ ഒന്നാണ് ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ പോലെ തന്നെ സൂപ്പർഹിറ്റ് ആണ് അതിലെ താരങ്ങളും.
ഉപ്പും മുളകും സീരിയൽ വഴി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ഋഷി എസ് കുമാർ. യഥാർഥ പേരിൽ അല്ല ഇപ്പോൾ ഋഷി അറിയപ്പെടുന്നത്. മുടിയൻ എന്ന പേരിൽ ആണ് ഋഷി അറിയപ്പെടുന്നത്. കാക്കനാട് സ്വദേശിയായ സുനിൽ കുമാറിന്റെയും പുഷ്പലതയുടെയും മകൻ ആണ് ഋഷി. സീരിയാലിൽ നാലു ഇളയവരുടെ ചേട്ടൻ ആണെങ്കിൽ ജീവിതത്തിൽ ഋഷിക്ക് 2 അനിയന്മാർ ആണ് ഉള്ളത്. അഭിനയത്തിനും ഡാൻസിനും അടക്കം തന്റെ എല്ലാ കാര്യങ്ങൾക്കും അമ്മ പൂർണ്ണ പിന്തുണ നൽകും എന്നും മുടിയൻ പറയുന്നു.
ഒമ്പതാം ക്ലാസ് മുതൽ ആണ് ഋഷിക്ക് ഡാൻസിനോട് ഇഷ്ടം തോന്നുന്നത്, യൂട്യൂബ് വീഡിയോകൾ കണ്ടാണ് മുടിയൻ ഡാൻസ് പഠിച്ചത്. മഴവിൽ മനോരമ നടത്തിയ ഡി ഫോർ ഡാൻസ് 2ൽ ആണ് ഋഷി മത്സരിച്ചത്. മൈക്കിൾ ജാക്സന്റെ കട്ട ആരാധകൻ ആണ് മുടിയൻ. മുടിയാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളും നൽകിയത് എന്നും അതുകൊണ്ട് മുടിയെ തൊട്ടുള്ള കളിക്ക് നിൽക്കാറില്ല എന്നും താരം പറയുന്നു.
മുടി വളർത്താൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന് താരം പറയുന്നു, വീട്ടിൽ ഉള്ള ആർക്കും തന്റെ മുടികൊണ്ട് പ്രശ്‌നം ഒന്നും ഇല്ല എന്നും എന്നാൽ നാട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഋഷി പറയുന്നു.
കുറച്ച് കാലങ്ങൾക്ക് മുമ്പ് നാട്ടിലൂടെ സ്‌കൂട്ടറിൽ പോകുമ്പോൾ, കുറച്ചു ആളുകൾ തടഞ്ഞു നിർത്തി നിനക്ക് എന്താ ഇത്ര ജാഡ എന്നും, നിനക്ക് എന്തിനാട ഇത്രയും മുടി എന്നും തീപ്പെട്ടി ഉരച്ച് കത്തിക്കട്ടെ എന്നും അവർ ചോദിച്ചു എന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം ഉണ്ടായത് എന്നും പറഞ്ഞു.
വീഡിയോ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…